ജോഷ് ഫിലിപ്പ് പുറത്ത്, പകരം താരത്തെ പ്രഖ്യാപിച്ച് ആര്‍സിബി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഫിലിപ്പ് പുറത്ത്. പകരം താരത്തെ ബംഗളൂരു ടീം പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഫിന്‍ അലനെയാണ് ജോഷ് ഫിലിപ്പിന് പകരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്.
ജോഷ് ഫിലിപ്പ് ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ബാഗ്ലൂര്‍ പുതിയ താരത്തെ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി അഞ്ച് മത്സരങ്ങളില്‍ കളിച്ച ഫിലിപ്പിന് 78 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് 21കാരനായ ഫിന്‍ അലനെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്.
അതേസമയം, ഫിലിപ്പ് എന്തുകൊണ്ടാണ് ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്ന കാര്യം വ്യക്തമല്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ കളിച്ച ഫിലിപ്പ് ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.
ന്യൂസിലന്‍ഡ് അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള അലന്‍ ഇതുവരെ 13 ടി20 മത്സരങ്ങളില്‍ നിന്ന് 183.27 സ്‌ട്രൈക്ക് റേറ്റില്‍ 48.81 ശരാശരിയില്‍ 537 റണ്‍സ് നേടിയിട്ടുണ്ട്. 92 ആണ് ഉയര്‍ന്ന സ്‌കോര്‍.