രണ്ട് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി ആര്‍സിബി

ഐപിഎല്‍ പ്ലേ ഓഫിനുള്ള ടീമില്‍ നിന്ന് രണ്ട് ശ്രീലങ്കന്‍ താരങ്ങളെ റിലീസ് ചെയ്ത് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. ഓള്‍റൗണ്ടര്‍ വനിന്ദു ഹസരങ്ക, പേസര്‍ ദുഷ്മന്ത ചമീര എന്നീ താരങ്ങളെയാണ് ആര്‍സിബി സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ശ്രീലങ്കന്‍ ടീമില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും ടീമില്‍ നിന്ന് റിലീസ് ചെയ്തത്.

ഐപിഎല്‍ രണ്ടാം പാദത്തില്‍ നിന്ന് പിന്മാറിയ ന്യൂസീലന്‍ഡ് താരങ്ങളായ ഫിന്‍ അലന്‍, സ്‌കോട്ട് കുഗ്ഗള്‍ജിന്‍ എന്നിവര്‍ക്ക് പകരക്കാരായി ഇരുവരും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിലെത്തിയത്. ഹസരങ്ക രണ്ട് മത്സരങ്ങളില്‍ കളിച്ചപ്പോള്‍ ചമീരയ്ക്ക് ഒരു കളിയില്‍ പോലും അവസരം ലഭിച്ചില്ല.

എന്നാല്‍ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാന്‍ ഹരസരങ്കയ്ക്ക് ആയില്ല. ഇതോടെ താരങ്ങളെ റിസീലീസ് ചെയ്യാന്‍ ബംഗളൂരു തീരുമാനിക്കുകയായിരുന്നു.

അതെസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.

You Might Also Like