അവനെ പുറത്താകണം, ആ മൂന്ന് പേരെ നിലനിര്‍ത്തണം, ആര്‍സിബിയ്ക്ക് ഉപദേശവുമായി ലാറ

വരുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഏതെല്ലാം താരങ്ങളെ നിലനിര്‍ത്തണം എന്ന് ഉപദേശിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, ഗ്ലെന്‍ മാക്‌സ്വെല്‍, ദേവദത്ത് പടിക്കല്‍ എന്നിവരെയാണ് ആര്‍സിബി ഈ സീസണില്‍ നിലനിര്‍ത്തേണ്ടത് എന്നാണ് ലാറയുടെ ഉപദേശം.

എബി ഡിവില്ലേഴ്‌സ് ഫോമിലല്ലെന്നും ആര്‍സിബി ഡിവില്ലേഴ്‌സിനെ നിലനിര്‍ത്തേണ്ട ഒരാവശ്യവും ഇല്ലെന്നും ലാറ പറയുന്നു. നേരത്തെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ബ്രാഡ് ഹോഗും ഡിവില്ലേഴ്‌സിനെ ആര്‍സിബി ഒഴിവാക്കണമെന്നും ലേലത്തിനായി വിട്ടുകൊടുക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

”വരാനിരിക്കുന്ന ചില സീസണുകള്‍ക്ക് നിര്‍ണായകമായ ചില തീരുമാനങ്ങളാണ് ബാംഗ്ലൂര്‍ ടീം കൈകൊള്ളേണ്ടത്. വിരാട് കോഹ്ലി ഒരു മാച്ച് വിന്നറാണ്. കോഹ്ലിക്ക് ഒപ്പം മാക്‌സ്വെല്‍, പടിക്കല്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്തുവാന്‍ ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റ് തയ്യാറാവണം കൂടാതെ ഡിവില്ലേഴ്സിന്റെ കാര്യത്തിലുള്ള പ്രധാന ആശങ്കകള്‍ പരിഹരിക്കണം. ഫോമില്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ ഡിവില്ലേഴ്സിനെ നിലനിര്‍ത്തുന്നത് ”ലാറ പറഞ്ഞു.

‘എന്റെ നിഗമനത്തില്‍ അവര്‍ ഉറപ്പായും മാക്‌സ്വെല്ലിനെ വരുന്ന സീസണിന് മുന്നോടിയായി കൈവെടിയില്ല കൂടാതെ ബാംഗ്ലൂര്‍ ടീം പരിശീലകന്റെ കൂടി വാക്കുകള്‍ നല്‍കുന്ന പ്രധാന സൂചനയും അതാണ് ”ലാറ കൂട്ടിചേര്‍ത്തു.

നേരത്തെ ഐപിഎല്‍ 14ാം സീസണില്‍ നിന്ന് ആര്‍സിബി പ്ലേ ഓഫില്‍ പുറത്തായിരുന്നു. കൊല്‍ക്കത്തയോട് അവസാന ഓവറില്‍ തോറ്റാണ് ആര്‍സിബി പുറത്തായത്. ഇതോടെ ആര്‍സിബിയുടെ നായക സ്ഥാനത്ത് നിന്നും കോഹ്ലി പിന്മാറുകയും ചെയ്തു.

You Might Also Like