ഇത് ബംഗളൂരുവാണ്, വരും ദിവസങ്ങളില്‍ പലതും സംഭവിച്ചേക്കാം

Image 3
IPL

അഭിജിത്ത് മോഹന്‍ അഭി

റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരുടെ മനോവീര്യം തകര്‍ക്കാന്‍ ഈ തോല്‍വിയൊന്നും പോരാ? കാരണം ഇതിലും ഭയാനകമായ രീതിയില്‍ നമ്മള്‍ തോറ്റിട്ടുണ്ട്. ഇതിലും വലിയ നാണക്കേടുകളും കുത്തുവാക്കുകളും നമ്മള്‍ കേട്ടിട്ടുണ്ട്.

ജയത്തെക്കാള്‍ തോല്‍വി ആയിരുന്നു നമ്മള്‍ അഭിമുഖീകരിച്ചത്. അപ്പോഴും ഓരോ വിജയവും ഒരു ട്രോഫി നേട്ടം എന്ന പോലെ നമ്മള്‍ ആഘോഷിച്ചു. നമ്മള്‍ മൂന്ന് ഫൈനലില്‍ കളിച്ചു. 49 റണ്‍സില്‍ ഓള്‍ ഔട്ട് ആയതും നമ്മള്‍ തന്നെ. 263 എന്ന റെക്കോര്‍ഡ് നേട്ടവും നമുക്ക് തന്നെ.

നമ്മുടെ പല പാട്ണര്‍ഷിപ് റെക്കോര്‍ഡുകളും ഒരു കാലത്തും തകര്‍ക്കപ്പെടാനും പോകുന്നില്ല. അഞ്ച് കപ്പ് ഉള്ള ടീമിന് പോലും ഇല്ലാത്ത പല നേട്ടങ്ങളും നമുക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ടീം ആരാധകരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തു നിലകൊള്ളുന്നത്.

അതുകൊണ്ടുതന്നെയാണ് പലരും പരിഹസിക്കുമ്പോഴും ‘ഈ സാല കപ്പ് നംദേ’ എന്നും പറഞ്ഞുകൊണ്ട് നമ്മള്‍ ആഘോഷിക്കുന്നത്. അതെ ആര്‍സിബി അങ്ങനെയാണ്. 3 തവണ റണ്ണര്‍ അപ്പ് ആയ നമ്മള്‍ക്ക് ഇനിയും ആശിക്കാം. നിങ്ങള്‍ പരിഹാസ കൂരമ്പുകള്‍ എറിഞ്ഞു കൊണ്ടേയിരിക്കുക. ഒന്നോര്‍ത്തുകൊള്ളുക, ഇത് ആര്‍സിബി ആണ് വരും ദിവസങ്ങളില്‍ പലതും സംഭവിച്ചേക്കാം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍