കിരീടം ഇല്ലാത്ത ക്യാപ്റ്റന്‍ എന്ന് വിരാടിനെ ചരിത്രം വിളിക്കാതിരിക്കട്ടെ. ആ കപ്പ് പോലും അവനെ ആഗ്രഹിക്കുന്നുണ്ട്

റോണി ജേക്കബ്

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് പരാജയപ്പെട്ടാല്‍…ബാംഗ്ലൂരിന്റെ ചുവന്ന കുപ്പായത്തില്‍…ക്യാപ്റ്റനായി വിരാട് കോഹ്ലിയുടെ അവസാന മല്‍സരമായിരിക്കും ഇന്നത്തേത്.

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രിക്കറ്ററാണ് വിരാട്… കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരം ഇല്ലായിരുന്നു.. ഓരോ മല്‍സരത്തിലും പുതിയ പുതിയ റിക്കാര്‍ഡുകള്‍ നേടി, നമ്മളെ വിസ്മയിപ്പിച്ചു കളിക്കാരന്‍. എത്രയെഴുതിയാലും കോഹ്ലിയെന്നെ പുസ്തകം അപൂര്‍ണമാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ഇന്ത്യന്‍ ക്യാപ്ടനായപ്പോഴും… നിറയെ ബൈലാട്രല്‍ ഏകദിന പരമ്പര കോഹ്ലിയുടെ നേതൃത്വത്തില്‍ നേടിയപ്പോഴും….ഐപിഎല്‍ഘ കപ്പും വേള്‍ഡ് കപ്പും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയോടൊപ്പം വരാന്‍ കൂട്ടാക്കാതെ അകന്നു നിന്നു…. കളിക്കാരന്‍ എന്ന നിലയില്‍ 2011 വേള്‍ഡ് കപ്പില്‍ കോഹ്ലി മുത്തമിട്ടുണ്ട്…. പക്ഷേ ഐപിഎല്‍ ട്രോഫി – അത് അദ്ദേഹത്തിന് അകന്നു തന്നെ നില്‍ക്കുകയാണ്…

ഗ്രൗണ്ടിലെ ചെറിയ നേട്ടങ്ങള്‍ പോലും അഗ്രസീവ് ആയി ആഘോഷിക്കുന്ന, വിരാട് കോഹ്ലിയുടെ കൈകളാല്‍ ആഘോഷിക്കപ്പെടണമെന്ന്, ഒരു പക്ഷേ ഐപിഎല്‍ ട്രോഫിക്കു പോലും ആഗ്രഹം തോന്നാം.കാരണം , കോഹ്ലിയെന്ന ഇന്ത്യന്‍ ഇതിഹാസത്തിന്, നായകനായി നേടാനാവത്ത ട്രോഫിയായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ചരിത്രത്തില്‍ ഇടം നേടാതിരിക്കട്ടെ….


മറ്റു 3 ടീമിന്റെയും ആരാധകര്‍ ക്ഷമിക്കുക…ഇന്നു കൊല്‍ക്കത്തയെയും തുടര്‍ന്ന് ഡെല്‍ഹിയെയും ചെന്നയെയും പരാജയപ്പെടുത്തി ആര്‍സിബി തന്നെ ഇത്തവണത്തെ കപ്പ് ഉയര്‍ത്തട്ടെ..

ഐപിഎല്‍ ഇല്ലാത്ത ക്യാപ്റ്റന്‍ എന്ന് വിരാടിനെ നാളെ ചരിത്രം വിളിക്കാതിരിക്കട്ടെ… ഒരു പക്ഷേ, ആ ട്രോഫിയും ആഗ്രഹിക്കുന്നത് ഇതാവും

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24*7

 

You Might Also Like