തന്നെ പ്രഹരിച്ചവന്റെ കുറ്റിയെടുക്കാന്‍ തക്ക കെല്‍പ്പില്‍ തിരിച്ചു വരിക, നിങ്ങള്‍ക്കതിന് കഴിയും

Image 3
CricketIPL

ജോമിത്ത് ജോസ് തൈപറമ്പില്‍

തുടരെ ഉള്ള 4 ജയങ്ങള്‍ക്ക് ശേഷം ആര്‍സിബി ഈ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു….

ഒത്തിരിയേറെ നെഗറ്റീവ് ഇമ്പാക്ടുകള്‍ ആര്‍സിബിയില്‍ നിന്നും ഉണ്ടായെങ്കിലും ഉള്ളില്‍ സങ്കടം തോന്നുന്നത് ദാ ഈ മനുഷ്യനെ ഓര്‍ക്കുമ്പോളാണ്.

തങ്ങളെ ഇപ്പോള്‍ ലോകം പരിഹസിക്കുന്നുണ്ടാകും, ചെണ്ട എന്ന മുദ്ര ചാര്‍ത്തി തന്നിട്ടുണ്ടാകും. പക്ഷെ ഓരോ ആര്‍സിബി ആരാധകനും നിങ്ങളില്‍ ഇനിയും ഒരുപാട് പ്രതീക്ഷകള്‍ ഉണ്ട്.

അവശ്യ സാഹചര്യങ്ങളില്‍ ബ്രേക്ക് ത്രൂ നല്‍കാന്‍ നിങ്ങള്‍ ഇവിടെ ഉണ്ടാകണം.
ഇനിയുള്ള കളികളിലും വന്നുപോയ പിഴവില്‍ കുത്തി അപമാനിക്കാന്‍ ആര്‍ക്കും അവസരം കൊടുക്കാത്ത രീതിയില്‍ ഉയരാന്‍ ഞങ്ങള്‍ ആരാധകര്‍ ആഗ്രഹിക്കുന്നു

5 കളികളില്‍ 16 വിക്കറ്റ് ഇത് നിസ്സാരമായ ഒരു കാര്യമല്ല… ഒരു വശത്ത് ഒരു ഓവറില്‍ 37 റണ്‍സ് കൊടുത്തു എന്ന പരിഹാസം നിലനില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ അതിന് തൊട്ടുമുന്‍പുള്ള ഓവറുകളില്‍ നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ മതി

ഇനിയും കളികള്‍ ഏറെ ഉണ്ട് നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ പലതുമുണ്ട്

അടുത്ത കളിയില്‍ ശക്തനായി താങ്കള്‍ തിരിച്ചുവരും കാരണം താങ്കള്‍ ഉയര്‍ത്തെഴുന്നേറ്റത് പരിഹാസങ്ങള്‍ക്കിടയില്‍ നിന്നാണ്

ആര്‍സിബിയുടെ ബൌളിംഗ് ഗിയര്‍ ഇപ്പോഴും നിങ്ങളുടെ കയ്യില്‍ തന്നെയാണ്

തന്നെ പ്രഹരിച്ചവന്റെ കുറ്റിയെടുക്കാന്‍ തക്ക കെല്‍പ്പില്‍ തിരിച്ചു വരിക…..

Harshal pattel 16 wikets leading wiket taker in ipl 2021

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍