ബംഗളൂരുവിന് വീണ്ടും തിരിച്ചടി, മറ്റൊരു സൂപ്പര്‍ താരം കൂടി പുറത്ത്

Image 3
CricketIPL

ഐപിഎല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മറ്റൊരു കോവിഡ് വാര്‍ത്ത. ബംഗളൂരുവിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ താരത്തിന് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം നിലവില്‍ ഐസൊലേഷനിലാണെന്നും ബംഗളൂരു പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

ഇതോടെ മുംബൈയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ഡാനിയല്‍ സാംസിന്റെ സേവനം ബംഗളൂരുവിന് ലഭിക്കില്ല. ഇത് ടീമിന് കനത്ത തിരിച്ചടാണ്.

ഈ മാസം രണ്ടിന് ചെന്നൈയിലെ ഹോട്ടല്‍മുറിയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി പ്രവേശിച്ച സാംസ്, ഏപ്രില്‍ ഏഴാം തീയതി രണ്ടാമത് ടെസ്റ്റിന് വിധേയനായിരുന്നു. ഈ ടെസ്റ്റിലാണ് താരം കോവിഡ് പോസിറ്റീവായത്.


കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു. ഇക്കുറി ലേലത്തിന് മുന്നോടിയായി ട്രേഡിലൂടെയാണ് അദ്ദേഹത്തെ ബംഗല സ്വന്തമാക്കിയത്.