ഇന്‍സ്റ്റ ലൈക്കല്ല, കഴിവാണ് നോക്കേണ്ടത്, റിങ്കുവിനെ തഴഞ്ഞതിനെതിരെ ഇന്ത്യന്‍ സൂപ്പര്‍ താരം

Image 3
CricketCricket News

യുവതാരം റിങ്കു സിംഗിനെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്താതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. റിങ്കു സിംഗ് ഇല്ലാത്തത് ഇന്ത്യയ്ക്ക് വലിയൊരു നഷ്ടമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്ന ലൈക്കിനല്ല, കഴിവിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും റായിഡു എക്‌സില്‍ കുറിച്ചു.

ക്രിക്കറ്റിങ് സെന്‍സിനേക്കാള്‍ കണക്കുകള്‍ക്കാണ് പ്രാധാനം നല്‍കുന്നതെന്ന് റിങ്കുവിനെ ഒഴിവാക്കിയതിലൂടെ വ്യക്തമാവുന്നു. ഇപ്പോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ആരാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിന് ഇടയില്‍ ഉയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റില്‍ ഇത്രയും വ്യക്തതയോടെ കളിച്ച് ടീമിനെ ജയിപ്പിച്ചിട്ടുള്ളത്. റിങ്കു സിങ് ഇല്ലാത്തത് ഒരു വലിയ നഷ്ടമാണ്. ക്വാളിറ്റിക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ ലഭിക്കുന്ന ലൈക്കിനല്ല, കഴിവിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്നും റായിഡു എക്‌സില്‍ കുറിച്ചു.

ഗ്രൗണ്ടിലെ പ്രകടനത്തിന് പുറമെയുള്ള കാര്യങ്ങള്‍ റിങ്കുവിനെ ഒഴിവാക്കിയതിന് പിന്നിലുണ്ടെന്നാണ് റായിഡു ആരോപിക്കുന്നത്. നേരത്തെ ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും റിങ്കുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തണമായിരുന്നു എന്ന് വാദിച്ച് എത്തിയിരുന്നു. ഒറ്റയ്ക്ക് കളിയുടെ ഗതി തിരിച്ചുവിടാന്‍ പ്രാപ്തനായ താരം എന്നാണ് റിങ്കുവിനെ ചൂണ്ടി ഹര്‍ഭജന്‍ പറഞ്ഞത്.

റിങ്കു ടീം ഇന്ത്യയുടെ റിസര്‍വ് നിരയിലാണ് റിങ്കുവിന് ഇടം നേടാനായത്. റിങ്കുവിനെ തഴഞ്ഞതിനെതിരെ പ്രതികരണങ്ങള്‍ ശക്തമായിരുന്നു