സ്വയം ജയിച്ചാല്‍ പോലുമില്ലാത്ത ആവേശം, ആര്‍സിബി ആ ജയം കണ്ടതിങ്ങനെ

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരം ശ്വാസമടക്കിപ്പിടിച്ചാണ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ക്യാമ്പ് കണ്ടത്. മുംബൈ ജയിച്ചാല്‍ മാത്രമാണ് മാത്രമായിരുന്നു ആര്‍സിബിയ്ക്ക് പ്ലേ ഓഫില്‍ കളിക്കാന്‍ അവസരമുണ്ടായിരുന്നുളളു. ഇതോടെ മത്സരത്തിന് മുമ്പെ തന്നെ മുംബൈയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ആര്‍സിബി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

ബാംഗ്ലൂര്‍ താരങ്ങള്‍ ഹോട്ടലിലിലാണ് മത്സരം തത്സമയം വീക്ഷിച്ചത്. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളുടെ ആവേശവും ഭാവങ്ങളും ഒപ്പിയെടുത്തു റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ക്കായി ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. അതിന്റെ കാഴ്ച്ച ഇതിനോടകം വൈറലായി കഴിഞ്ഞു.

ഡല്‍ഹിയുടെ ഓരോ വിക്കറ്റ് വീണതും ആഘോഷിച്ച മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുളള താരങ്ങള്‍, രോഹിത് ശര്‍മ്മ ഔട്ടായപ്പോള്‍ നിരാശയായി. എന്നാല്‍ ടിം ഡേവിഡ് എത്തി മുംബൈയെ വിജയത്തില്‍ എത്തിച്ചതോടെ ആവേശം അണപ്പോട്ടി. പ്ലേ ഓഫില്‍ എത്തിയതിനു ശേഷം ഗ്ലെന്‍ മാക്‌സ്വെല്‍ സഹതാരങ്ങള്‍ക്കായി ലഘു പ്രസംഗവും നടത്തി.

അതെസമയം ഈ മാസം 24നാണ് ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫ് മത്സരം നടക്കുന്നത്. ഗുജറാത്തും രാജസ്ഥാനുമായാണ് മത്സരം. 25ന് ബംഗളൂരു ലഖ്‌നൗവിനേയും നേരിടും. ശേഷം 27ന് ആദ്യ മത്സരത്തില്‍ തോറ്റ ടീമും രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ട ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടു.

ഈ മാസം 29നാണ് ഐപിഎല്‍ ഫൈനല്‍. രാജസ്ഥാന്‍ ഒഴികെ മറ്റാരും ഐപിഎല്‍ കിരീടം നേടിയിട്ടില്ല എന്ന പ്രത്യേകതയും ഇത്തവണത്തെ ഐപിഎല്‍ പ്ലേഓഫ് ലൈനപ്പിനുണ്ട്.

You Might Also Like