നീതികേടാണ് അവനോട് ടീം ഇന്ത്യ ചെയ്യുന്നത്, പക്ഷെ അതല്ലാതെ നിര്‍വ്വാഹമില്ല

റെജി സെബാസ്റ്റ്യന്‍

ബ്രാഡ്മാന്‍, ലാറ, വാലിഹാമന്‍ഡ്, W G ഗ്രേസ്, ഹിക്ക്, മൈക്ക് ഹസ്സി, ബില്‍ പോണ്‍സ് ഫോര്‍ഡ്, ചേതേശ്വര്‍ പൂജാര എന്നീ മഹാരഥന്മാര്‍ക്കൊപ്പം പങ്കു വെക്കുന്ന ഒരു റെക്കോര്‍ഡ് കൈവശം ഉള്ളയൊരാള്‍…

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ സാക്ഷാല്‍ സച്ചിനും ദ്രാവിഡിനുമൊന്നും നേടാന്‍ കഴിയാത്ത ആ മാജിക് ഫിഗര്‍ ‘ട്രിപ്പിള്‍ സെഞ്ച്വറി ‘ മൂന്നുവട്ടം നേടിയ ആള്‍. മറ്റാരുമല്ല സര്‍ രവീന്ദ്ര ജഡേജ എന്ന സൗരാഷ്ട്രക്കാരന്‍ ബാറ്‌സ്മാന്‍ ഇന്ത്യയുടെ ലോവര്‍ ഓര്‍ഡറിലാണ് ബാറ്റു ചെയ്യുന്നതെന്നതിനെ ഇങ്ങനെ വിശേഷിപ്പിക്കണം.

ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ഡെപ്തിനെയോ അതോ ആ പ്രതിഭയോടുള്ള അനാഥരാവായോ കാണണമോ.

2011 നവംബറില്‍ ഒറിസ്സക്കെതിരെ ജഡേജയുടെ ആദ്യ ട്രിപ്പിള്‍ -314.2012 നവംബറില്‍ ഗുജറാത്തിനെതിരെ വീണ്ടുമൊരു ട്രിപ്പിള്‍ 303.അതുകൊണ്ടും നിര്‍ത്തിയില്ല 2012 ല്‍ തന്നെ ഡിസംബറില്‍ മറ്റൊരു ട്രിപ്പിള്‍ 331. എങ്ങനെ വിശേഷിപ്പിക്കണം ഈ നേട്ടങ്ങളെ. അതും വെറും 23 വയസ്സിനുള്ളില്‍. ഇത്രയൊക്കെ ചെയ്തിട്ടും ഇന്ത്യന്‍ ടീമില്‍ ജഡ്ഡുവിന്റെ ബാറ്റിംഗ് സ്ഥാനം ആ അവസാന സ്ഥാനങ്ങളില്‍ ഒതുങ്ങി.ഒരു പക്ഷെ വേറൊരു ടീമിലാണെങ്കില്‍ ഇതായിരിക്കുമല്ല ഒരു പക്ഷെ അയാളുടെ സ്ഥാനം.

അതേ.. നീതികേടു തന്നെയാണത്.

ബാറ്റിങ്ങില്‍ കുറേക്കൂടി മുന്നോട്ടുള്ള സ്ഥാനം അയാള്‍ അര്‍ഹിക്കുന്നുണ്ട്.
മറ്റൊരര്‍ത്ഥത്തില്‍ അയാളിലെ കളിക്കാരനെ ഇന്ത്യക്കു ഗുണപ്പെടുന്നത് ഈ റോളില്‍ ആണെന്നും തോന്നും. . മുന്‍പ് പലവട്ടം അതു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് കണ്ട മെല്‍ബണ്‍ ഇന്നിംഗ്സും അത് അടിവരയിടുന്നു

അതേ,
പലപ്പോഴും ഒരു രക്ഷകന്റെ വേഷമാണയാള്‍ക്ക്.
ഈ മെല്‍ബണ്‍ ടെസ്റ്റ് ഇന്ത്യ ജയിച്ചാല്‍ രഹാനെയുമൊത്തുള്ള ഈ കൂട്ടുകെട്ട് ചരിത്രത്തില്‍ തന്നെയിടം നേടും.
അല്ലെങ്കിലും ചില സഹനടന്മാര്‍ അങ്ങനെയാണല്ലോ. നായകന്മാരെക്കാള്‍ മികച്ചു നില്‍ക്കുന്നവര്‍…
THE REAL HEROS… !

കടപ്പാട് : മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like