എന്തിന് ജഡേജയെ അവഗണിച്ചു, ഇത് വലിയ അപമാനമെന്ന് ക്രിക്കറ്റ് ലോകം

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന രവീന്ദ്ര ജഡേജയെ എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കാതിരിക്കുന്നത് വലിയ അപമാനമായിപ്പോയെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കള്‍ വോണ്‍.

ട്വിറ്ററിലൂടെയാണ് ജഡേജയെ എ പ്ലസ് ഗ്രേഡിലേക്ക് പരിഗണിക്കാത്തതിനെതിരെ വോണ്‍ രംഗത്തെത്തിയത്.

നിലവില്‍ അഞ്ച് കോടി രൂപ വാര്‍ഷിക പ്രതിഫലമുളള എ ഗ്രേഡിലാണ് ജഡേജ ഇടംപിടിച്ചിരിക്കുന്നത്. ഏഴ് കോടി രൂപ വാര്‍ഷിക പ്രതിളമുളള എ പ്ലസ് ഗ്രേഡില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, ജസ്പ്രിത് ഭുംറ, രോഹിത്ത് ശര്‍മ്മ എന്നി മൂന്ന് താരങ്ങള്‍ മാത്രമാണ് ഉളളത്.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ ഔള്‍റൗണ്ടര്‍ പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് ജഡേജ. ജഡേജയെ എ പ്ലസ് ക്യാറ്റഗറിയില്‍ നിന്ന് ഒഴിവാക്കിയത് അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം വിലയിരുത്തിയത്.

ഈയടുത്ത് നടന്ന ഓസീസ് പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും തിളക്കമേറിയ പ്രകടനമാണ് ജഡേജ കാഴ്ച്ചവെച്ചത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ് മടങ്ങിയ ജഡേജ മാസങ്ങള്‍ക്ക് ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിച്ചാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെ ഇംഗ്ലീഷ് പര്യടനം ജഡേജയ്ക്ക് നഷ്ടമായിരുന്നു.

നേരത്തെ മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും ജഡേജയെ എ പ്ലസിലേക്ക് പരിഗണിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും മികവു കാട്ടുന്ന ജഡേജയ്ക്ക് എ പ്ലസ് ഗ്രേഡ് നല്‍കേണ്ടതായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ഫോര്‍മാാറ്റിലും കളിക്കുന്നവരും ഐസിസി റാങ്കിംഗില്‍ മുന്നിലുള്ളവരുമായ കളിക്കാരെയാണ് എ പ്ലസിലേക്ക് പരി?ഗണിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജഡേജയെ എ പ്ലസിലേക്ക് പരിഗണിക്കാതിരിക്കാന്‍ മറ്റ് കാരണണങ്ങളൊന്നും കാണുന്നില്ല.’ പ്രസാദ് പറഞ്ഞു. നിലവില്‍ 28 താരങ്ങള്‍ക്കാണ് ബിസിസിഐ വാര്‍ഷിക കരാറുകള്‍ നല്‍കിയത്.