കാത്തിരുന്ന വാര്‍ത്ത, അവന്‍ ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ നാളായി കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്ത പുറത്ത്. ശ്രീലങ്കയ്‌ക്കെതിരെയുലള പരമ്പരയില്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം ജഡേജ ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചിട്ടില്ല. ജഡേജയുടെ തിരിച്ചുവരവ് ടീം ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കും.

ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികില്‍സയും പരിശീലനവും നടത്തുകയായിരുന്ന രവീന്ദ്ര ജഡേജ ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20ക്ക് വേദിയാവുന്ന ലക്നോവില്‍ എത്തിക്കഴിഞ്ഞു. ഫെബ്രുവരി 24നാണ് ഈ മത്സരം. ലക്നോവില്‍ ക്വാറന്റീനില്‍ കഴിഞ്ഞ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായാല്‍ ജഡേജ ടി20 സ്‌ക്വാഡിനൊപ്പം ചേരും എന്നാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജഡേജയ്ക്കൊപ്പം വിശ്രമത്തിലുള്ള പേസര്‍ ജസ്പ്രീത് ഭുംറയും ലങ്കന്‍ പരമ്പരയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇരുവരും കളിക്കുന്നില്ല. ലങ്കയ്ക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും.

ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20യ്ക്ക് ലക്നോ ഫെബ്രുവരി 24ന് വേദിയാകും. ഫെബ്രുവരി 26, 27 തിയതികളില്‍ ധരംശാലയിലാണ് രണ്ടും മൂന്നും ടി20കള്‍. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ ആദ്യ ടെസ്റ്റ് മൊഹാലിയിലും മാര്‍ച്ച് 12 മുതല്‍ 16 വരെ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി ബെംഗളൂരുവിലും അരങ്ങേറും. മെഹാലിയിലെ മത്സരം ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ 100-ാം ടെസ്റ്റ് ആകാനാണ് സാധ്യത. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23ന്റെ ഭാഗമാണ് ടെസ്റ്റ് പരമ്പര.