അവന്‍ ബെന്‍ സ്റ്റോക്‌സിന് തുല്യം, നാലാം സ്ഥാനത്തിറക്കണമെന്ന് ഇന്ത്യന്‍ താരം

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സുമായി താരതമ്യം ചെയ്യാനാകുന്ന പേരാണ് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടേത് എന്ന് ഇന്ത്യന്‍ മുന്‍ താരം ദീപ്ദാസ് ഗുപ്ത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മറ്റ് പല ബാറ്റ്സ്മാന്മാരേക്കാളും നന്നായി ജഡേജ ബാറ്റ് ചെയ്തതായി അദ്ദേഹം തുറന്ന് പറയുന്നു.

ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍ എന്ന നിലയിലാണ് രവീന്ദ്ര ജഡേജയെ പലരും കാണുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മറ്റ് പല ബാറ്റ്സ്മാന്മാരേക്കാളും നന്നായി ജഡേജ ബാറ്റ് ചെയ്യുന്നു. എല്ലാ ഫോര്‍മാറ്റിലും റണ്‍സ് കണ്ടെത്തുന്നു. ഈ അടുത്ത് ടെസ്റ്റ് റാങ്കിങ്ങില്‍ മുന്‍ നിരയിലേക്കും ജഡേജ എത്തി’ ദീപ് ദാസ്ഗുപ്ത പറഞ്ഞു.

ഇപ്പോള്‍ ബാറ്റ് ചെയ്യുന്ന വിധം നോക്കുമ്പോള്‍ ബെന്‍ സ്റ്റോക്ക്സിനൊപ്പം ചേര്‍ത്ത് വെക്കേണ്ട പേരാണ് രവീന്ദ്ര ജഡേജയുടേത്. ഐപിഎല്ലിന്റെ സമയത്തും ഞാന്‍ പറഞ്ഞിരുന്നു, എന്തുകൊണ്ട് നാലാം സ്ഥാനത്ത് ജഡേജയെ ബാറ്റ് ചെയ്യിച്ചുകൂടാ എന്ന്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഒന്നില്‍ അധികം ട്രിപ്പില്‍ സെഞ്ച്വറികള്‍ ജഡേജയുടെ പേരിലുണ്ട്. റണ്‍സ് കണ്ടെത്തുക അത്ര എളുപ്പമല്ല’ ദീപ് ദാസ് ഗുപ്ത വിലയിരുത്തുന്നു.

സൗരാഷ്ട്രയ്ക്ക് വേണ്ടി നാലാം സ്ഥാനത്താണ് ജഡേജ ബാറ്റ് തെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഏഴ്, എട്ട് ആവും സ്ഥാനും. ബാറ്റ്സ്മാന്‍ ആവണം എന്നാണ് ജഡേജ ആഗ്രഹിച്ചിരുന്നത്. 2017ല്‍ ജഡേജയെ ടീം ഒഴിവാക്കി. എന്നാല്‍ ടീമിന് കൂടുതല്‍ ഉപകാരപ്രദമാവും വിധത്തില്‍ മാറ്റം വരുത്തിയാണ് ജഡേജ തിരിച്ചെത്തിയത് എന്നും ദീപ് ദാസ് ഗുപ്ത പറഞ്ഞു.

ബാറ്റിങ്ങില്‍ എപ്പോഴും ജഡേജ കഴിവ് കാണിച്ചിരുന്നു. എന്നാല്‍ ആദ്യം കൂറ്റന്‍ ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ വിക്കറ്റിന് ജഡേജ വില കൊടുക്കുന്നു. ബാറ്റ്സ്മാനെ പോലെയാണ് ജഡേജ ചിന്തിക്കുന്നതും ബാറ്റ് ചെയ്യുന്നതും. അതാണ് ജഡേജയുടെ ബാറ്റിങ്ങില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കണ്ട ബാറ്റിങ് മാറ്റത്തിന് പിന്നില്‍…ഇന്ത്യന്‍ മുന്‍ താരം പറയുന്നു.

You Might Also Like