കൊഹ്‌ലിക്കും, രോഹിത്തിനും പിന്നാലെ സ്റ്റാർ ഓൾറൗണ്ടർ കൂടി വിരമിക്കുന്നു.. ഇന്ത്യക്ക് നികത്താനാവുമോ ഈ വിടവ്?

Image 3
Uncategorized

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ സ്റ്റാർ ഓൾ-റൗണ്ടർ രവീന്ദ്ര ജഡേജ ടി20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 7 റൺസിന് തോൽപ്പിച്ച് രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയിരുന്നു. ഐസിസി കിരീട വിജയത്തിന് ശേഷം ഇന്ത്യൻ ടീം മാറ്റങ്ങൾ വരുത്തുന്നതിനിടെയാണ്, വിരാട് കോഹ്‌ലിയെയും ക്യാപ്റ്റൻ രോഹിത് ശർമയെയും പിന്തുടർന്ന് സ്റ്റാർ ഓൾ-റൗണ്ടർ കൂടി വിരമിക്കുന്നത്.

ഈ ലോക്കപ്പിൽ തന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നില്ല ജഡേജ. എന്നാൽ കഴിഞ്ഞ ദശകത്തിൽ ലോക ക്രിക്കറ്റിൽ ഇന്ത്യ മൂന്ന് ഫോർമാറ്റുകളിലും ആധിപത്യം പുലർത്തിയയപ്പോൾ ടീമിന്റെ നെടുംതൂണായിരുന്നു ജഡ്ഡു. എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ജഡേജ 36-ആം വയസ്സിലാണ് ടി20 ക്രിക്കറ്റിനോട് വിടപറയുന്നത്.

“നന്ദിയോടെ ഞാൻ ടി20 അന്താരാഷ്ട്ര മത്സരങ്ങളോട് വിട പറയുന്നു. അഭിമാനത്തോടെ കുതിക്കുന്ന ഒരു സ്ഥിരതയുള്ള കുതിരയെപ്പോലെ, എന്റെ രാജ്യത്തിനായി ഞാൻ എപ്പോഴും എന്റെ മാക്സിമം നൽകിയിട്ടുണ്ട്, മറ്റ് ഫോർമാറ്റുകളിലും അത് തുടരും. ടി20 ലോകകപ്പ് നേടിയത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്റെ ടി20 അന്താരാഷ്ട്ര കരിയർ ഇവിടെ അവസാനിക്കുകയാണ്. ഓർമ്മകൾക്കും ആരവങ്ങൾക്കും നിങ്ങളുടെ ഉറച്ച പിന്തുണയ്ക്കും നന്ദി,”

ജഡേജ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

നേരത്തെ, ടി20 ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ, പ്ലെയർ ഓഫ് ദ മാച്ച് ട്രോഫി സ്വീകരിക്കുന്നതിനിടെ വിരാട് കോഹ്ലി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മറുവശത്ത്, ബാർബഡോസിൽ നടന്ന മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ രോഹിത് ശർമയും കരിയറിന് വിരാമമിട്ടു.

പുതിയ തലമുറ കടന്നുവരേണ്ട സമയമാണിതെന്നും, കായികരംഗത്തോട് താൻ എന്നും നന്ദിയുള്ളവനായിരിക്കുമെന്നും കോഹ്ലി തന്റെ മത്സരാനന്തര പ്രസംഗത്തിൽ പറഞ്ഞു. 2007-ൽ കിരീടം നേടിക്കൊണ്ട് തന്റെ കരിയർ ആരംഭിച്ചതുപോലെ, തന്റെ കരിയറിന്റെ അവസാനത്തിൽ ടി20 ലോകകപ്പ് നേടിയാണ് രോഹിതിന്റെ വിടപറയൽ.