ആദ്യ നാലില്‍ കളിക്കേണ്ട താരം,അവനോട് ടീം ഇന്ത്യ ചെയ്യുന്നത് നീതികേട്

ഷിഹാബ് സിദ്ദീഖ്

എന്തുകൊണ്ട് ടെസ്റ്റില്‍ ജഡേജയെ ടോപ് 4ല്‍ പരീക്ഷിച്ചു കൂടാ.. നിലവില്‍ ഇന്ത്യയുടെ top5 ബാറ്റസ്മാനും റൈറ്റ് ഹാന്‍ഡേഴ്‌സ് ആണ്.. No. 3 യില്‍ ജഡേജ ഒരു ബെറ്റര്‍ ഓപ്ഷന്‍ ആയി തോന്നുന്നു..

Kohli-Jaddu കോമ്പോ ആവുമ്പോള്‍ Quick single&doubles ഇങ്ങു പോരും.. പ്രത്യേകിച്ച് ഓവര്‍സീസില്‍, പൂജാര 100ബോള്‍ മുട്ടിനിന്നു 10-20റണ്‍സ് എടുത്താലും അത് മറ്റു ബാറ്റിസ്മന്മാര്‍ക്ക് കൂടി പ്രഷര്‍ കൊടുക്കുന്നു എന്ന് റിക്കി പോണ്ടിങ് പറഞ്ഞത് വളരെ ശെരിയായി തോന്നി..

ഇന്ത്യയില്‍ വന്നു ഇന്ത്യയെ തോല്പിക്കാന്‍ കെല്‍പ്പുള്ള രാജ്യങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം, പക്ഷെ ഓവര്‍സീസില്‍ ഉള്ള ഇത്തരം പ്രകടനങ്ങള്‍ കാണുമ്പോള്‍ എങ്കിലും ടീം ലൈനപ്പില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതാണെന്നു മാനേജ്‌മെന്റ് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..

ബെന്‍ സ്റ്റോക്ക്‌സില്‍ ഇംഗ്ലണ്ട് ടീം അര്‍പ്പിക്കുന്ന ഒരു വേള്‍ഡ് ക്ലാസ്സ് ഓള്‍റൗണ്ടര്‍ എന്ന പ്രതീക്ഷ ഇന്ത്യ ഇപ്പോളും ജഡേജയില്‍ കാണിക്കുന്നില്ല എന്ന് തോന്നിപോകുന്നു..ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 3 ട്രിപ്പിള്‍ അടിച്ചു തെളിയിച്ചത് ഇതേ സര്‍ ജഡേജ കൂടിയാണെന്നോര്‍ക്കണം..

ട്രിപ്പിള്‍ അടിച്ചതിനു ശേഷം കരുണ്‍ നായരേ സ്‌ക്വാഡില്‍ പോലും ഉള്‍പെടുത്താത്ത ഇന്ത്യ അല്ലാതെ വേറെ ഒരു രാജ്യം ഇത്തരം ഒരു സമീപനം അങ്ങനെയുള്ള പ്ലേയറോട് കാണിക്കുകയില്ല.. ഇനിയെങ്കിലും..

Top7:

രോഹിത്
ഗില്‍/അഗര്‍വാള്‍
ജഡ്ഡു
കൊഹ്ലി
രഹാനെ
പന്ത്
സാഹ

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like