ഇനി ആര്‍സിബി കോച്ചായും വരും, ശാസ്ത്രിയ്ക്ക് മുന്നിലെ രണ്ട് വഴികള്‍

Image 3
CricketCricket News

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീക സ്ഥാനം ഒഴിയാനുളള തയ്യാറെടുപ്പിലാണ് സീനിയര്‍ കോച്ച് രവി ശാസ്ത്രി. പുതിയ കോച്ചിനെ തേടി ഇതിനോടകം തന്നെ ബിസിസിഐ അപേക്ഷ ക്ഷണിച്ചും കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് അടക്കമുളളവര്‍ ഇന്ത്യന്‍ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

അതിനിടെ രവിശാസ്ത്രിയുടെ അടുത്ത നീക്കം എന്തെന്ന ചര്‍ച്ചകളും സജീവമാണ്. ശാസ്ത്രിയോട് അടുത്ത് നില്‍ക്കുന്ന ചില വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം അദ്ദേഹം 42 വര്‍ഷം നീണ്ട കരിയറിന്റെ ഓട്ടപ്പാച്ചിലുകള്‍ താല്‍കാലികമായി ഇടവേള നല്‍കുമെന്നാണ്. മറ്റൊരു ദേശീയ ടീമിന്റേയും പരിശീലകനായി ശാസ്ത്രി ഇനി പ്രത്യക്ഷപ്പെടില്ല. ലോകം ചുറ്റിയുളള തിരക്ക് പിടിച്ച ഷെഡ്യൂളുകള്‍ക്ക് ശാസ്ത്രി ഇടവേള നല്‍കും.

അതേസമയം ഐപിഎല്ലിലെ ഏതെങ്കിലും ഒരു ടീമിന്റെ ഡയറക്ടറോ പരിശീലകനോ ആയി ശാസ്ത്രി പ്രത്യക്ഷപ്പെട്ടേയ്ക്കാം.  ഇന്ത്യന്‍ പരിശീലകനെ ടീം ഡയറക്ടറാക്കുന്നതിനെ കുറിച്ച് ഐപിഎല്‍ ഫ്രാഞ്ചസികള്‍ രണ്ടാമതൊന്ന് ചിന്തിക്കില്ലെന്ന് ഉറപ്പാണ്. ആര്‍സിബിയെ ആദ്യമായി ഐപിഎല്‍ കിരീടം സമ്മാനിക്കാനുളള ഉത്തരവാദിത്തം ചിലപ്പോള്‍ ശാസ്ത്രി ഏറ്റെടുത്തേക്കും.

കൂടാതെ ശാസ്ത്രിയെ ശ്രദ്ധേയനാക്കിയ തന്റെ കമന്ററി ജോലിയും ഇന്ത്യന്‍ പരിശീലകന്‍ തുടര്‍ന്നേക്കാം. ലോകത്തിലെ തന്നെ മികച്ച കമന്റേറ്റര്‍മാരില്‍ ഒരാളായാണ് ശാസ്ത്രി വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റ് ബ്രോഡ്കാസ്റ്റര്‍മാര്‍ക്കിടയില്‍ വലിയ സ്ഥാനമാണ് ശാസ്ത്രിയുടെ ശബ്ധത്തിന് ഉളളത്. അതിനാല്‍ കമന്റേറ്ററായി കരിയര്‍ തുടരാന്‍ ശാസ്ത്രിയ്ക്ക് യാതൊരു തടസ്സവും ഉണ്ടാകില്ല.