ഗാംഗുലിയെ ചൊറിഞ്ഞ് വീണ്ടും ശാസ്ത്രി, ആഞ്ഞടിച്ച് ക്രിക്കറ്റ് ലോകം
എല്ലാ വെല്ലുവിളിയേയും അതിജീവിച്ച് മനോഹരമായിട്ടായിരുന്നല്ലോ ഇപ്രവശ്യം ഐപിഎല്‍ യുഎഇയില്‍ ബിസിസിഐ നടത്തിയത്. ഇത്രയും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിച്ചതിന് ബിസിസിഐയെയും ഐപിഎല്‍ ഭരണസമിതിയെയും ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തു.
ഐപിഎല്ലിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ചേര്‍ന്നായിരുന്നു. ലോകം മുഴുവന്‍ ഇരുവരേയും അഭിനന്ദം കൊണ്ട് മൂടുകയാണിപ്പോള്‍.
എന്നാല്‍ ഇന്ത്യന്‍ പരിശിലീകകന്‍ രവി ശാസ്ത്രി ഐപിഎല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനെ അഭിനന്ദിച്ച് ട്വീറ്റിട്ടപ്പോള്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലിയുടെ പേര് മനപ്പൂര്‍വ്വം ചേര്‍ത്തില്ല. ബ്രിജേഷ് പട്ടേലിന്റെയും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെയും പേരുകള്‍ എടുത്ത് പറയാനും ശാസത്രി മറന്നില്ല. ഇത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
Take a BOW @JayShah, Brijesh Patel, @hemangamin and the medical staff of the @BCCI for pulling off the impossible and making it a Dream @IPL #IPL2020 #IPLfinal pic.twitter.com/5rL6oqOLmC
— Ravi Shastri (@RaviShastriOfc) November 10, 2020
ഐപിഎല്ലിലെ മെഡിക്കല്‍ സംഘത്തെവരെ അഭിനനന്ദിച്ചപ്പോഴാണ് ഗാംഗുലി ശാസ്ത്രിയെ മനപ്പൂര്‍വ്വം ഒഴിവാക്കിയത്. ഇതോടെ ശാസ്ത്രിയുടെ ട്വീറ്റ് വിവാദമായിരിക്കുകയാണ്.
മുമ്പ് ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ ശാസ്ത്രിയെ തഴഞ്ഞ് അനില്‍ കുബ്ലെയെ പരിശീലകനാക്കിയത് മുതല്‍ ഗാംഗുലിയോട് ശാസ്ത്രിയ്ക്കുളള നീരസം പരസ്യമാണ്. ഇതാണ് ശാസ്ത്രി വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ശാസ്ത്രിയുടെ ഈ ട്വീറ്റിനെതിരെ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ശക്തമാണ്.
What about @SGanguly99 ? Why you want to create controversy dude everyone knows without him it would have not been possible and i hope after this you still be the head coach of India . You are messing with Dada 👴
— Samyak jain (@samyakjain1991) November 10, 2020
Sourav Ganguly
Ravi Shastri when will you learn to give proper credit to deserving candidates, when Sourav was first selected in test team you called him " Rosogullah" , Sourav lashed you with a century in Lords , then again made a dub comment hailing Dhoni the best captain in all formats .
— Nabankur (@Nabankur18) November 11, 2020