കപ്പടിക്കാൻ ചെയ്യണ്ടത് ഇത്രമാത്രം; ടീം ഇന്ത്യക്ക് മില്യൺ ഡോളർ ഉപദേശവുമായി രവിശാസ്ത്രി

Image 3
CricketTeam IndiaWorldcup

ന്യൂഡൽഹി: വരാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങളിൽ ടീം ഇന്ത്യക്ക് ഉപദേശവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി. ഒരു സമയത്ത് ഒരു മത്സരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ലോകകപ്പ് ഉയർത്തുന്നതിനെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകാതിരിക്കുകയും ചെയ്യുക എന്നതായിരിക്കണം ടീം ഇന്ത്യയുടെ ഗെയിം പ്ലാൻ എന്നാണ് ശാസ്ത്രിയുടെ പക്ഷം.

അഫ്ഗാനിസ്ഥാനെതിരായ സൂപ്പർ 8 ഏറ്റുമുട്ടലിൽ നാല് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്താനും ശാസ്ത്രി മറന്നില്ല. ബുംറയുടെ ടി20 കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. മൂന്ന് ഫോർമാറ്റിലുമായി ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ജസ്പ്രീത് ബുംറയെന്ന് ശാസ്ത്രി പറയുന്നു.

“ഭുമ്ര ടീം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ബൗളറാണ്, കാരണം വിക്കറ്റുകൾ എടുക്കാനുള്ള കഴിവ്, സാഹചര്യങ്ങൾ വായിക്കാനുള്ള കഴിവ് എന്നതിന് ഒപ്പം ഏതു ബാറ്ററെയും വീഴ്ത്താനുള്ള വൈവിധ്യവും ഭുമ്രക്കുണ്ട്. മുഹമ്മദ് സിറാജ് കളിക്കാത്തതിനാൽ (അഫ്ഗാനിസ്ഥാനെതിരെ) ആദ്യമായി പുതിയ പന്ത് ലഭിച്ചു. ഉടൻ തന്നെ, രണ്ടാമത്തെ പന്ത് ഗുർബാസിനെ പുറത്താക്കാൻ ഒരു സ്ലോ ബോൾ. അദ്ദേഹം വളരെ വേഗത്തിൽ ചിന്തിക്കുകയും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു എന്നതിന് തെളിവാണിത്.”

ഐസിസി പങ്കിട്ട വീഡിയോയിൽ ശാസ്ത്രി പറഞ്ഞു.

“അർഷ്ദീപ് സിംഗിന്റെ മുൻ ഓവറിൽ ബാറ്റർ ചാർജ് ചെയ്യുന്നത് അദ്ദേഹം കണ്ടു, ഉടൻ തന്നെ വേഗത വ്യതിയാനപ്പെടുത്തി തന്റെ വിക്കറ്റ് നേടി. അതുകൊണ്ടാണ് അദ്ദേഹം കളിയുടെ എല്ലാ ഫോർമാറ്റിലും മികച്ചവനായിരിക്കുന്നത്. അത് എളുപ്പമല്ല.” ശാസ്ത്രി കൂട്ടിച്ചേർത്തു
കൂടാതെ, ഫൈനലിലെത്തുന്നതുവരെ ഓരോസമയത്തും അതാത് കളികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇന്ത്യൻ കളിക്കാർക്ക് ഉപദേശം നൽകി.

“ആ ട്രോഫിയെക്കുറിച്ച് ചിന്തിക്കരുത്, ഒരേസമയം ഒരു മത്സരം കളിക്കുക, നിർഭയമായ ക്രിക്കറ്റ് കളിക്കുക. നിങ്ങൾ ഫൈനലിലെത്തിയാൽ, അവിടെ എന്ത് സംഭവിച്ചാലും സംഭവിക്കട്ടെ. ഒരേസമയം ഒരു മത്സരം,”

അദ്ദേഹം കൂട്ടിച്ചേർത്തു.