നിങ്ങളുടെ മടങ്ങിവരവ് ക്രിക്കറ്റിന് ആവശ്യമാണ്, തിരിച്ച് വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ കോച്ച്

കൊല്‍ക്കത്തക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്സോടെ വീണ്ടും ക്രിക്കറ്റ് ലോകത്ത് സംസാര വിഷയമായിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ്. ഈ സമയം സൗത്ത് ആഫ്രിക്കന്‍ മുന്‍ താരത്തോട് വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് മടങ്ങി എത്താന്‍ ആവശ്യപ്പെടുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

നിങ്ങളുടെ മടങ്ങി വരവ് ക്രിക്കറ്റിന് ആവശ്യാണ്. വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ എത്തണം. അത് കളിക്ക് ഗുണം ചെയ്യും. കഴിഞ്ഞ രാത്രി നമ്മള്‍ കണ്ടത് വിശ്വസിക്കാനാവാത്ത ഒന്നാണ്. പുത്തനുണര്‍വ് നല്‍കുന്ന അനുഭവമാണ് നല്‍കിയത്, ട്വിറ്ററില്‍ രവി ശാസ്ത്രി കുറിച്ചു.

കൊല്‍ക്കത്തയ്‌ക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയാണ് ഡിവില്ലേഴ്‌സ് നേടിയത്. ഇതോടെ ബംഗളൂരു ടീം വന്‍ വിജയവും സ്വന്തമാക്കിയിരുന്നു.

You Might Also Like