ലോകക്രിക്കറ്റിലെ വിപ്ലവങ്ങളെ മുന്‍കൂട്ടി കണ്ട് സ്വയം പരിഷ്‌ക്കരിച്ച ബുദ്ധിരാക്ഷസന്‍, ടീം ഇന്ത്യയ്ക്ക് അഭിമാനിക്കാം

ധനേഷ് ദാമോദരന്‍

ലോക ക്രിക്കറ്റിലെ വിപ്ലവങ്ങള്‍ക്കനുസരിച്ച് അതിനെ മുന്‍കൂട്ടി കണ്ട് സ്വയം പരിഷ്‌കരിച്ച ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബുദ്ധിരാക്ഷസന്‍ ആരെന്ന് ചോദിച്ചാല്‍ എല്ലാവരും പെട്ടെന്ന് എത്തുക ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയിലാകും .??

തന്റെ പരിക്ക് കരിയറിനെ ബാധിക്കും എന്ന് മനസിലായതോടെ കമന്ററി ബോക്‌സിലേക്ക് ചേക്കേറി ക്രിക്കറ്റ് ലോകത്തെ പുളകം കൊള്ളിച്ച ശാസ്ത്രി അടുത്ത നീക്കത്തില്‍ ഇന്ത്യന്‍ ടീം ഡയറക്ടറുടേയും പിന്നാലെ പരിശീലകനായും വേഷപ്പകര്‍ച്ച കാട്ടുകയാണ് .??

‘രവിശങ്കര്‍ ജയദ്രിഥ ശാസ്ത്രി ‘ എന്ന രവി ശാസ്ത്രിയുടെ ചുരുങ്ങിയ കരിയറിലൂടെ കയറിയിറങ്ങിയാല്‍ ഒരു പാട് സവിശേഷതകള്‍ കാണാം.ഇന്ത്യന്‍ ക്രിക്കറ്റിലെന്ന ലോക ക്രിക്കറ്റില്‍ തന്നെ ദേശീയ ടീമില്‍ എത്തി 2 വര്‍ഷത്തിനകം അത്ഭുതകരായ വളര്‍ച്ച കൈവരിച്ച താരം എന്ന് ശാസ്ത്രിയെ വിശേഷിപ്പിച്ചാലും തെറ്റൊന്നും പറയാന്‍ പറ്റില്ല .പ്രത്യേകിച്ച് ഒരു മേഖലയില്‍ അപാരം എന്നൊന്നും പറയാന്‍ പറ്റാതെ ടീമിലെത്തി ,പിന്നീട് കളിയുടെ മറ്റൊരു മേഖലയില്‍ പ്രധാനിയാകുക എന്ന അപൂര്‍വത അദ്ദേഹത്തില്‍ കാണാം .തന്റെ ആദ്യ മാച്ചില്‍ 10 ആമനായി ബാറ്റിങ്ങിനിറങ്ങിയ ഒരാള്‍ക്ക് 1??8?? മാസത്തിനുള്ളില്‍ ബാറ്റിങ്ങില്‍ പുരോഗമിക്കാനും ?ശാസ്ത്രിയുടെ കാര്യത്തില്‍ ഒരു ഓപ്പണര്‍ വരെയാകാം എന്ന അതിശയകരമായ മറുപടിയാകും ലഭിക്കുക .????

80 കളില്‍ തുടങ്ങി 90 കളില്‍ ആദ്യം വരെ കളിച്ച ശാസ്ത്രി ബാറ്റു കൊണ്ടും പന്തു കൊണ്ടും നിര്‍ണായക പങ്ക് വഹിച്ച താരം തന്നെയാണ് .1979/80 ല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് തന്റെ 17 ആം വയസില്‍ ബോംബെക്കു വേണ്ടി അന്നു വരെ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ യ താരമായാണ് ഇടകയ്യന്‍ സ്പിന്നുമായി ശാസ്ത്രി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് വന്നത് .രഞ്ജി ഫൈനലില്‍ ഡല്‍ഹിക്കെതിരെ 61 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയതോടെ ദേശീയ ശ്രദ്ധയില്‍ പെട്ട താരം 2 വര്‍ഷത്തിനു ശേഷം ന്യൂസിലണ്ട് പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിലെ പരിക്കേറ്റ ഇടം കൈയ്യന്‍ സ്പിന്നര്‍ ദിലീപ് ദോഷിക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തി .

വെല്ലിംഗ്ടണില്‍ ടെസ്റ്റിന്റെ തലേ ദിവസം രാത്രി വിമാനമിറങ്ങിയ ശാസ്ത്രി പിറ്റേ ദിവസം തന്റെ അരങ്ങേറ്റത്തിലെ ആദ്യ ഓവര്‍ മെയ്ഡനാക്കി ഗംഭീര തുടക്കം കുറിച്ചതിനു പിന്നാലെ ആദ്യ ഇന്നിങ്‌സില്‍ 3 വിക്കറ്റും പിഴുതു .രണ്ടാമിന്നിങ്‌സില്‍ ശാസത്രിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു .

4 പന്തിനുള്ളില്‍ വീഴ്ത്തിയത് 3 വിക്കറ്റുകള്‍ .മൂന്നും ക്യാച്ചുകള്‍ .മൂന്നും കൈപ്പിടിയിലൊതുക്കിയത് വെങ്‌സര്‍ക്കര്‍. തീര്‍ന്നില്ല ആ പരമ്പരയില്‍ ഇരു ടീമുകളിലുമായി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയതും ശാസ്ത്രി തന്നെ .15 വിക്കറ്റുകള്‍.?

1981 ല്‍ ഇറാനി ട്രോഫിയില്‍ ശാസ്ത്രി 101 റണ്‍സിന് 9 വിക്കറ്റുകള്‍ വീഴ്ത്തി സ്ഥാപിച്ച ബൗളിങ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 20 വര്‍ഷത്തോളം റെക്കോര്‍ഡ് ആയിരുന്നു .

അന്ന് 10 ആമനായി ബാറ്റിങ്ങിനിറങ്ങിയ ശാസ്ത്രി പടിപടിയായി ബാറ്റിങ് മെച്ചപ്പെടുത്തി ഓപ്പണര്‍ വരെയായതോടെ ശാസ്ത്രി ബൗളര്‍ എന്നതിനേക്കാള്‍ ഒരു ബാറ്റ്‌സ്മാന്റെ റോളിലേക്ക് മാറാന്‍ തുടങ്ങി .

90കളിലെത്തിയതോടെ ശാസ്ത്രി ബൗളിങ്ങില്‍ നിറം മങ്ങിയെങ്കിലും തന്റെ കരിയറിന്റെ അസ്തമന കാലത്ത് 1??9??9??1?? ല്‍ ബെന്‍സണ്‍ & ഹെഡ്ജസ് വേള്‍ഡ് സീരീസില്‍ പെര്‍ത്തിലെ വാക ഗ്രൗണ്ടില്‍ ആസ്‌ട്രേലിയക്കെതിരെ രവിയുടെ ഒരു അവിസ്മരണീയ പ്രകടനം കണ്ടു .അതു വരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം എന്ന സവിശേഷതയും ആ പ്രകടനത്തിട്ടുണ്ട് .

ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിനിറങ്ങി.ശ്രീകാന്ത് പന്തിലൊരു റണ്‍ എന്ന നിലയില്‍ സ്‌കോര്‍ ചെയ്‌തെങ്കിലും മറുതലക്കല്‍ ഒച്ചിനെക്കാള്‍ മെല്ലെ ഉഴഞ്ഞ ശാസ്ത്രി ബാധ്യതയായി .

ഒടുവില്‍ സ്‌കോര്‍ 49 ല്‍ വെച്ച് 68 പന്തില്‍ തുഴഞ്ഞ് 10 റണ്‍ മാത്രം നേടിയ ശാസ്ത്രി സ്റ്റീവ് വോ യുടെ പന്തില്‍ ജോണ്‍സ് പിടിച്ചു പുറത്താകുമ്പോള്‍ ഇന്നിങ്‌സ് വളരെ മന്ദഗതിയിലാണ് നീങ്ങിയിരുന്നത് .15 റണ്‍സിനിടെ 6 പന്തില്‍ 2 റണ്‍സുമായി മഞ്ജരേക്കര്‍ റണ്ണാട്ട് .സ്‌കോര്‍ 95 ലെത്തിയപ്പോള്‍ 60 പന്തില്‍ 6??0??റണസെടുത്ത ശ്രീകാന്തും 112 ല്‍ വെച്ച് നാലാമനായി 6 റണ്‍സെടുത്ത അസ്ഹറും 115 ല്‍ വെച്ച് 65 പന്തില്‍ 36 മായി സച്ചിനും വീണു .

തുടര്‍ന്ന് പ്രവീണ്‍ ആംറെയും കപില്‍ ദേവും ചേര്‍ന്ന കൂട്ടുകെട്ട് വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി സ്‌കോര്‍ 183 ല്‍ എത്തിച്ചു .53 പന്തില്‍ 33 റണ്‍സെടുത്ത ആംറെക്ക് പിന്നാലെ 2 റണ്‍സുമായി പ്രഭാകറും പുറത്ത് .ഒടുവില്‍ 50 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ 7 വിക്കറ്റിന് 208 .37 പന്തില്‍ 25 റണ്‍സുമായി കപില്‍ ദേവ് പുറത്താകാതെ നിന്നു .സ്റ്റീവ് വോ 46 റണ്‍സിന് 3 വിക്കറ്റും മൂഡി 38 റണ്‍സിന് 2 വിക്കറ്റും വീഴ്ത്തി .

ബൂണ്‍ ,സ്റ്റീവ് വോ ,മൂഡി, ബോര്‍ഡര്‍ ,ജോണ്‍സ് ഉള്‍പ്പെട്ട ടീമിന് ലക്ഷ്യം അനായാസമെന്ന് തോന്നിച്ചു .16 പന്തില്‍ 1 റണ്‍ മാത്രം നേടിയ ബൂണ്‍ മനോജ് പ്രഭാകറിന്റെ പന്തില്‍ കപിലിന്റെ കൈയ്യിലെത്തി .സ്‌കോര്‍ 3 റണ്‍സിന് വിക്കറ്റ് .പിന്നാലെ 1 റണ്‍സെടുത്ത ഡീന്‍ ജോണ്‍സ് കപിലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് .സ്‌കോര്‍ 2 വിക്കറ്റിന് 6 റണ്‍സ്.ഓപ്പണര്‍ മാര്‍ഷും ചേര്‍ന്ന നായകന്‍ അലന്‍ ബോര്‍ഡറും ടീമിനെ 50 കടത്തി .സ്‌കോര്‍ 52 ല്‍ വെച്ച് 60 പന്തില്‍ 15 റണ്‍ നേടിയ മാര്‍ഷിനെ ബാനര്‍ജിയുടെ പന്തില്‍ കീപ്പര്‍ മോറെ പിടിച്ചു .

13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 45 പന്തില്‍ 32 റണ്‍ നേടി നല്ല ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന അലന്‍ ബോര്‍ഡര്‍ ശ്രീനാഥിന്റെ പന്തില്‍ മോറെക്ക് പിടി കൊടുത്ത് 4 ആമനായി പുറത്തായത് കളിയിലെ വഴിത്തിരിവായി .അടുത്ത ആണി അടിച്ചത് ജവഗല്‍ ശ്രീനാഥ് ആയിരുന്നു .വീണ്ടും മോറെക്ക് ക്യാച്ച് .7 റണ്‍സുമായി മൂഡി പവലിയനിലേക്ക്. സ്‌കോര്‍ 5 ന് 68 .ഓസീസിന്റെ പകുതി പേരും കൂടാരം കയറിക്കഴിഞ്ഞു .

പിന്നെയായിരുന്നു ആ മത്സരത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിന് വാക സാക്ഷിയായത് .പന്തുമായി വന്ന ശാസ്ത്രി ഓസീസിനെ വട്ടം ചുറ്റിച്ച് നാണം കെടുത്തുന്ന കാഴ്ചയാണ് കണ്ടത് .30 പന്തില്‍ 5 റണ്‍സുമായി തട്ടി മുട്ടി നിന്ന സ്റ്റീവ് വോ യെ ഒരു തകര്‍പ്പന്‍ ലോ റിട്ടേണ്‍ ക്യാച്ചെടുത്ത് ശാസ്ത്രി മടക്കുമ്പോള്‍ ഓസീസ് 75 റണ്‍സിന് 6 വിക്കറ്റ് എന്ന പരിതാപകരമായ സ്ഥിതിയിലായിരുന്നു .പിച്ചില്‍ നിന്നും അപ്രതീക്ഷിത ബൗണ്‍സ് കൂടി കിട്ടിയതോടെ ശാസ്ത്രി കൂടുതല്‍ അപകടകാരിയായി. അതിനിടെ ഇയാന്‍ ഹീലിയെ കടന്ന് പോയശാസ്ത്രിയുടെ പന്ത് ജഡ്ജ് ചെയ്യുന്നതില്‍ പിഴവ് സംഭവിച്ച മോറെ യുടെ കവിളില്‍ പന്തിടിക്കുകയും ചെയ്തു .

പിന്നാലെ ശാസ്ത്രിയുടെ പന്തിന്റെ ഗതി ഹീലിക്കും പിടി കിട്ടിയില്ല .മോറെ മനോഹരമായി സ്റ്റംപ് ചെയ്യുമ്പോള്‍ ഹീലിയുടെ സ്‌കോര്‍ 9 .ആസ്‌ത്രേലിയ 7 ന് 84 .പകരമെത്തിയ പീറ്റര്‍ ടെയ്‌ലര്‍ ശാസ്ത്രിയുടെ പന്തില്‍ 5 റണ്‍സുമായി ആംറെയുടെ കൈയില്‍ .ഓസീസ് 8 ന് 93 .

അത്രയും നേരം മറുതലക്കല്‍ പിടിച്ചു നിന്ന
വെടിക്കെട്ട് വീരന്‍ സൈമണ്‍ ഒഡൊണല്‍ പക്ഷെ ഇക്കുറി വളരെ മന്ദഗതിയിലാണ് കളിച്ചത് .ശാസ്ത്രി വീണ്ടും .27 പന്തില്‍ 10 മായി ഒഡാണല്‍ കപിലിന് ക്യാച്ച് നല്‍കി 9 ആമനായി മടങ്ങുമ്പോള്‍ ഓസീസ് സ്‌കോര്‍ 100 ന് ഒരു റണ്‍ പിന്നിലായിരുന്നു .നിറഞ്ഞാടിയ ശാസ്ത്രി തന്നെ അവസാനക്കാരനായ മക്ഡര്‍മട്ടിനെയും പുറത്താക്കി ആസ്‌ത്രേലിയയെ താഴിട്ടു പൂട്ടി .ഇത്തവണ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ക്യാച്ച് .ആസ്‌ട്രേലിയ 101 ന് ഓള്‍ ഔട്ട് .ഇന്ത്യന്‍ വിജയം 107 റണ്‍സിന് .

ഓസീസ് ആരാധകര്‍ തരിച്ചു നിന്നു .ആസ്‌ത്രേലിയയില്‍ ആസ്‌ട്രേലിയ 101 റണ്‍സില്‍ ഓള്‍ ഔട്ടാകുക എന്ന അപൂര്‍വ കാഴ്ചയായിരുന്നു അന്ന് പെര്‍ത്തില്‍ കണ്ടത് .7 ഓവര്‍ പോലും പൂര്‍ത്തിയാക്കുന്നതിന് മുന്‍പാണ് അവസാന 5 വിക്കറ്റുകളും പിഴുതി ശാസ്ത്രി ചരിത്രം കുറിച്ചത് .

1993 ഹീറോ കപ്പ് ഫൈനലില്‍ അനില്‍ കുംബ്ലെ പുതിയ ബൗളിങ് റെക്കോര്‍ഡ് സൃഷ്ടിക്കും വരെ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ശാസ്ത്രി പുറത്തെടുത്തത്.

വളരെ കൗതുകകരമെന്ന് പറയട്ടെ ആ അവിശ്വസനീയ ബൗളിങ് പ്രകടനം നടത്തിയിട്ടും ശാസ്ത്രിക്കല്ല ‘മാന്‍ ഓഫ് ദ മാച്ച് ‘ ബഹുമതി കിട്ടിയത് .പൂര്‍ണമായും ബൗളിങ്ങിനെ തുണച്ച പിച്ചില്‍ 100 പ്രഹര ശേഷിയില്‍ 60 റണ്‍സടിച്ച് മത്സരത്തിലെ ഒരേയൊരു അര്‍ധ സെഞ്ചുറി നേടിയ കൃഷ്ണമാചാരി ശ്രീകാന്ത് ആയിരുന്നു അതിനര്‍ഹന്‍

മെയ് 27 … രവി ശാസ്ത്രിയുടെ ജന്മദിനമായിരുന്നു ..

കടപ്പാട്: മലയാളി ക്രി്ക്കറ്റ് സോണ്‍

 

You Might Also Like