അരങ്ങേറ്റത്തിലെ ആദ്യ ക്യാച്ച് ബിഷ്‌ണോയിക്ക് മുട്ടന്‍ പണിയായി മാറി, ദുരന്തം

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിക്ക് മത്സരത്തിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്നത് അഗ്നിപരീക്ഷ. മത്സരത്തിന്റെ ആറാം ഓവറില്‍ ചഹലിന്റെ ആദ്യ പന്തില്‍ രവി ബിഷ്‌ണോയിക്ക് നിക്കോളാസ് പൂരാന്റെ ഒരു ക്യാച്ച് ലഭിച്ചു. ബിഷ്‌ണോയി അത് കൈപിടിയില്‍ ഒതുക്കുകയും ചെയ്തു.

എന്നാല്‍ ബിഷ്‌ണോയിക്ക് ലാന്‍ഡിംഗില്‍ പിഴക്കുകയായിരുന്നു. പന്ത് കൈപിടിയിലൊതുക്കിയ രവി ബിഷ്‌ണോയി പുറകോട്ട് നീങ്ങുന്നതിനിടെ ബൗണ്ടറികരികില്‍ കൊണ്ടു. താന്‍ എന്താണ് അശ്രദ്ധയോടെ കാണിച്ചത് എന്ന് വളരെ ഞെട്ടലോടെയാണ് ബിഷ്‌ണോയി മനസ്സിലാക്കിയത്.

https://twitter.com/RealHimalayaGuy/status/1493953187174223874?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1493953187174223874%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fsportsfan.in%2Fcricket%2Fravi-bishnoi-touches-boundary-line-after-taking-catch%2F

അതോടെ ഔട്ട് എന്നത് സിക്‌സ് ആയി മാറി. അരങ്ങേറ്റ ക്യാപ് നല്‍കിയ ചഹലിന്റെ ഓവറിലാണ് ബിഷ്‌ണോയി ക്യാച്ച് നഷ്ടപ്പെടുത്തിയത് എന്നത് ശ്രദ്ദേയമായി.

അതെസമയം അരങ്ങേറ്റ മത്സരത്തില്‍ ശ്രദ്ധേയ ബൗളിംഗ് പ്രകടനമാണ് രവി ബിഷ്‌ണോയി കാഴ്ച്ചവെച്ചത്. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ബിഷ്‌ണോയിക്കായി. ബിഷ്‌ണോയിയുടെ ബൗളിംഗ് മികവിലാണ് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സില്‍ ഒതുങ്ങിയത്.

https://twitter.com/cric_zoom/status/1493956551211585537?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1493956551211585537%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fsportsfan.in%2Fcricket%2Fravi-bishnoi-touches-boundary-line-after-taking-catch%2F