ഇപ്പോള്‍ കളിക്കാന്‍ ഏറ്റവും നല്ലത് പാക് ലീഗ്, മറ്റ് കളികളെല്ലാം ഉപേക്ഷിച്ച റാഷിദ്

കോവിഡ് പശ്ചാത്തലത്തില്‍ യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗ് കളിക്കാന്‍ ഒരുങ്ങി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഇതിന്റെ ഭാഗമായി കൗണ്ടി ക്രിക്കറ്റ് കളിക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കാനാണ് റാഷിദ് ഖാന്റെ തീരുമാനം.
കൗണ്ടി ക്ലബായ സസ്‌കെസിനു വേണ്ടി കളിക്കാതെ പുനരാരംഭിക്കുന്ന പിഎസ്എല്ലില്‍ കളിക്കാനാണ് റാഷീദ് ഖാന്റെ തീരുമാനം. ജൂണ്‍ 9 മുതലാണ് പിഎസ്എല്‍ പുനരാംരംഭിക്കുന്നത്.
നേരത്തെ രാജ്യാന്തര മത്സരങ്ങളുള്ളതിനാല്‍ റാഷീദ് ഖാന് 2 മത്സരങ്ങള്‍ കളിച്ചതിനു ശേഷം രാജ്യാന്തര ഡ്യൂട്ടിയിലേക്ക് മടങ്ങേണ്ടി വന്നു. എന്നാല്‍ പിഎസ്എല്ലിലെ ബയോബബിളിലെ കോവിഡ് വ്യാപനം കാരണം ടൂര്‍ണമെന്റ് നിര്‍ത്തിവച്ചു. ഇതോടെ വീണ്ടും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ റാഷീദ് ഖാന് അവസരം കിട്ടി. തന്റെ താത്പര്യം തിരിച്ചെറിഞ്ഞ സസ്‌കെസ് മാനേജ്‌മെന്റിനു റാഷിദ് ഖാന്‍ നന്ദി അറിയിച്ചു.
‘നീര്‍ഭാഗ്യവശാല്‍ പിഎസ്എല്ലില്‍ എനിക്ക് 2 മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. എനിക്ക് ദേശിയ ഡ്യൂട്ടിക്ക് പോകേണ്ടി വന്നു. ഇപ്പോള്‍ എന്റെ മുന്‍പില്‍ രണ്ട് ഒപ്ഷനുണ്ട്. ഒന്നുകില്‍ 5 മത്സരങ്ങള്‍ കളിക്കുക. അല്ലെങ്കില്‍ പിഎസ്എല്ലിലെ മുഴുവന്‍ ടൂര്‍ണമെന്റ് കളിക്കുക. പിഎസ്എല്‍ തന്നെയാണ് മികച്ച ഒപ്ഷനന്‍. ആരാധകരും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. ‘ റാഷിദ് ഖാന്‍ പറഞ്ഞു.
പിഎസ്എല്‍ പോലൊരു ടൂര്‍ണമെന്റ് അഫ്ഗാന്‍ താരങ്ങള്‍ക്ക് ഒട്ടേറെ ഗുണം ചെയ്യുമെന്നും, ഇരു ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ മികച്ച ബന്ധം വളരുമെന്നും റാഷിദ് ഖാന്‍ പ്രത്യാശിച്ചു.
” കറാച്ചിയിലാണ് രണ്ട് മത്സരങ്ങള്‍ കളിച്ചത്. ബാക്കിയുള്ള മത്സരങ്ങള്‍ അബുദാബിയില്‍ കളിക്കാന്‍ ഞാന്‍ കാത്തിരിക്കുയാണ്. എന്നെ സംമ്പന്ധിച്ചടത്തോളും പിഎസ്എല്‍ മികച്ച 3 ടൂര്‍ണമെന്റില്‍ ഒന്നാണ് ‘ റാഷിദ് ഖാന്‍ കൂട്ടിചേര്‍ത്തു.