“സ്വീപ് ചെയ്യാതിരിക്കാൻ പറ്റുമോ?” സൂര്യയോട് അപേക്ഷിച്ച് റാഷിദ് ഖാൻ; രസകരമായ രംഗം

Image 3
CricketTeam India

ടി20 ലോകകപ്പിൽ തന്റെ മികച്ച ഫോം തുടരുന്ന സൂര്യകുമാർ യാദവാണ് സൂപ്പർ 8 ഘട്ടത്തിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ വിജയശില്പി. അഫ്ഗാനിസ്ഥാനെതിരെ വെടിക്കെട്ട് അർദ്ധ സെഞ്ച്വറി നേടിയ താരം ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ പവർപ്ലേയ്ക്കുള്ളിൽ പുറത്തായപ്പോൾ റിഷഭ് പന്തും വിരാട് കോഹ്‌ലിയും തുടക്കം കിട്ടിയെങ്കിലും മുതലെടുക്കാനാവാതെ പുറത്തായി. ശിവം ദുബെയ്ക്കും അവസരത്തിനൊത്ത് ഉയരാനായില്ല. ഇതോടെ ഇന്ത്യ 11-ാം ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടി കിതച്ച് നിൽക്കുകയായിരുന്നു.

പിന്നീട് ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റി. 28 പന്തിൽ 53 റൺസാണ് സൂപ്പർ താരം അടിച്ചെടുത്തത്. 5 ഫോറും 3 സിക്സും അടങ്ങിയ ഇന്നിംഗ്‌സിൽ, അഫ്ഗാൻ സൂപ്പർതാരം റാഷിദ് ഖാനെയും സ്കൈ വെറുതെ വിട്ടില്ല.

 

View this post on Instagram

 

A post shared by ICC (@icc)

അഫ്ഗാനിസ്ഥാൻ നായകൻ പന്തിനെയും കോഹ്‌ലിയെയും പെട്ടെന്ന് പുറത്താക്കിയെങ്കിലും, സൂര്യകുമാർ യാതൊരു ബഹുമാനവും നൽകാതെയാണ് കളിച്ചത്. റാഷിദിന്റെ സ്പിൻ ഭീഷണിയെ ഇല്ലാതാക്കാൻ സ്വീപ്പ് ഷോട്ട് പുറത്തെടുത്ത അദ്ദേഹം ലെഗ് സ്പിന്നറെ രണ്ട് ഫോറും ഒരു സിക്സും പായിച്ചു. ഇരുവരും തമ്മിലുള്ള മൈൻഡ് ഗെയിമിൽ സൂര്യ യുദ്ധം ജയിച്ചപ്പോൾ, റാഷിദ് ഓവറുകളുടെ ഇടവേളയിൽ തമാശ രീതിയിൽ ശാരീരികമായി യുദ്ധം ആരംഭിച്ചു. സൂര്യയുടെ ഹെൽമെറ്റിൽ പിടിച്ചു ഭീഷണി രൂപത്തിലും, പിന്നീട് അപേക്ഷയായും റാഷിദ് ഖാൻ എന്തെല്ലാമോ പറയുന്നതും കാണാമായിരുന്നു.

“എന്നെ സ്വീപ് ചെയ്യുന്നത് നിർത്തൂ, അവൻ പറയുന്നു,” റാവി ശാസ്ത്രിയാണ് കമന്ററി ബോക്സിൽ റാഷിദിന്റെ സന്ദേശം പ്രേക്ഷകർക്കു വേണ്ടി ഡീകോഡ് ചെയ്തത്..