ബാറ്റിംഗിലും കീപ്പിംഗിലും മാത്രമല്ല, ബൗളിംഗിലും കൈവെച്ച് സഞ്ജു, ഇനി ഇവനെ പേടിക്കണം

Image 3
CricketTeam India

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ നിലലില്‍ വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പര കളിയ്ക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ്. പരമ്പരയില്‍ മൂന്ന് മത്സരം പിന്നിടുമ്പോള്‍ സഞ്ജു സാംസണ് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. വിന്‍ഡീസിനെതിരെ നാലാം ടി20യിലെങ്കിലും സഞ്ജു കളിയ്ക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം.

അതിനിടെ സഞ്ജു നയിക്കുന്ന ഐപിഎല്‍ ഫ്രാഞ്ചസിയായ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ഒരു വീഡിയോ ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. വിക്കറ്റ് കീപ്പറും മുന്‍നിര ബാറ്റ്സ്മാനുമായ സഞ്ജു പന്തെറിയുന്ന അപൂര്‍വ്വ വീഡിയോയാണിത്. അപൂര്‍വങ്ങില്‍ അപൂര്‍വമായിട്ടെ സഞ്ജു പന്തെറിയുന്നത് പുറം ലോകം കണ്ടുകാണൂ.

വെള്ള ജേഴ്സിയില്‍ ഇറങ്ങിയ സഞ്ജു ഒരു പ്രാദേശിക മത്സരത്തിലാണ് ഓഫ് സ്പിന്നറെറിയുന്നത്. സഞ്ജുവിന്റ ബൗളിംഗ് എങ്ങനെയുണ്ടെന്ന് സഹതാരമായ ആര്‍ അശ്വിനോട് രാജസ്ഥാന്‍ ചോദിക്കുന്നുമുണ്ട്. വിഡീയോ കാണാം…

സഞ്ജു നാലാം ടി20യില്‍ കളിയ്ക്കുകയാണെങ്കില്‍ ശ്രേയസ് അയ്യര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയും. ദീപക് ഹൂഡ സ്ഥാനം നിലനിര്‍ത്തുന്നതോടെ രവീന്ദ്ര ജഡേജ നാലാം മത്സരത്തിലും പുറത്തിരിക്കും.

ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആവേഷ് ഖാന്‍ പുറത്തായേക്കും. പരിക്കിനെ തുടര്‍ന്ന് ആദ്യ മൂന്ന് ടി20 മത്സരങ്ങളും നഷ്ടമായ ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തും. ഹര്‍ഷല്‍ വരുന്നത് ബാറ്റിഗ് നിരയേയും സഹായിക്കും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.