എന്തുകൊണ്ടാണ് മഹാരാഷ്ട്രയ്ക്ക് പുറമെ മുംബൈയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത്

കെ നന്ദകുമാര്‍ പിള്ള

എന്തുകൊണ്ടാണ് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര, മുംബൈ എന്നീ രണ്ടു ടീമുകള്‍ എന്ന് പലര്‍ക്കും സംശയം ഉണ്ടാകാം. അതിനു കാരണം വിശദീകരിക്കാം.

1934 ല്‍ ആണ് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. അന്ന് സംസഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടിരുന്നില്ല.

ആ സ്ഥാനത്ത് നാട്ടു രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഓരോ നാട്ടു രാജ്യങ്ങളിലെയും ക്രിക്കറ്റ് ക്ലബ്ബുകളില്‍ ഫസ്റ്റ് ക്ലാസ് സ്റ്റാറ്റസ് ഉണ്ടായിരുന്ന ടീമുകള്‍ക്കാണ് ടൂര്ണമെന്റിലേക്ക് പ്രവേശനം നല്‍കിയത്. പിന്നീട് ഇന്ത്യ സ്വതന്ത്രമായി, സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോഴും ഒരു സംസ്ഥാനത്തു നിന്ന് തന്നെ പല ടീമുകള്‍ രഞ്ജിയില്‍ കളിക്കുന്ന സാഹചര്യം തുടര്‍ന്നു.

മഹാരാഷ്ട്ര രഞ്ജി ടീം എന്നത് ആ സംസ്ഥാനത്തെ മുഴുവനും പ്രതിനിധീകരിക്കുന്നില്ല. പ്രധാനമായും പുണെ ആസ്ഥാനമായാണ് ആ ടീം കളിക്കുന്നത്. കൂടുതല്‍ കളിക്കാരും പൂനെയില്‍ നിന്ന് ഉള്ളവരാണ്.

മഹാരാഷ്ട്ര, മുംബൈ, വിദര്‍ഭ എന്നീ മൂന്നു ടീമുകള്‍ ആ സംസ്ഥാനത്ത് നിന്നും രഞ്ജിയില്‍ കളിക്കുന്നുണ്ട്. അതുപോലെ ആന്ധ്ര പ്രദേശ്, ഹൈദരാബാദ് എന്നീ രണ്ടു ടീമുകള്‍ ആന്ധ്രപ്രദേശ് നിന്നും, ഗുജറാത്ത്, സൗരാഷ്ട്ര, വഡോദര എന്നീ ടീമുകള്‍ ഗുജറാത്തില്‍ നിന്നും ഉണ്ട്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like