അരങ്ങേറ്റം അമ്പരപ്പിച്ച് അപ്പിള്‍ ടോം, മേഘാലയുടെ മുന്‍നിര തകര്‍ത്ത് കേരളം

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ മേഘാലയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. കേരളത്തിന്റെ വണ്ടര്‍ കിഡ് ങ്ങേറ്റ താരം എയ്ഡന്‍ ആപ്പിള്‍ ടോമും മനുകൃഷ്ണയും ചേര്‍ന്നാണ് മേഘാലയെ വരിഞ്ഞു മുറിക്കുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ മേഘാല 28 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലാണ്.
കേരളത്തിനായി എയ്ഡന്‍ ആപ്പിള്‍ ടോമും മനു കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബേസില്‍ തമ്പി ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ശ്രീശാന്ത് ഏഴ് ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. മികച്ച അച്ചടക്കത്തോടെയാണ് ശ്രീശാന്ത് പന്തെറിയുന്നത്.
നാലോവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ആപ്പിള്‍ ടോം രണ്ട് വിക്കറ്റെടുത്തത്. മനു കൃഷ്ണന്‍ എട്ട് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മേഘാലയക്കായി ക്യാപ്റ്റന്‍ പുനിത് ബസ്ത് അര്‍ധ സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുകയാണ്. കിഷന്‍ (26), കിന്‍ഷി (0) ഖുരാന (15), രവി തേജ (1), ലേറി (1) എന്നിങ്ങനെയാണ് വിക്കറ്റ് നഷ്ടപ്പെട്ട ബാറ്റ്‌സ്മാന്‍മാര്‍.
രാജ്‌കോട്ടിലാണ് മത്സരം നടക്കുന്നത്. സീസണിലെ ആദ്യ മത്സരമാണിത്. കേരള നിരയില്‍ സഞ്ജു സാംസണ്‍ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നിലവില്‍ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമില്‍ പരിശീലകനത്തിലാണ് സഞ്ജു.