സഞ്ജു കളിക്കില്ല, വിട്ടുനില്‍ക്കും, ആദ്യ മത്സരം വെല്ലുവിളി

Image 3
CricketTeam India

രഞ്ജി ട്രോഫിയില്‍ കേളത്തിന്റെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ വിട്ടുനില്‍ക്കും. ഈ മാസം 17ന് രാജ്‌കോട്ടില്‍ വെച്ചാണ് കേരളത്തിന്റെ ആദ്യ മത്സരം. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലിക്കുന്ന സഞ്ജു ആദ്യ മത്സരം നടക്കുന്ന 17-ാം തീയതി മാത്രമേ രാജ്‌കോട്ടിലേക്ക് പോവുകയുള്ളൂ.

അതെസമയം മലയാളി പേസര്‍ എസ് ശ്രീശാന്ത് കേരള ക്രിക്കറ്റ് ടീമിനൊപ്പം കഴിഞ്ഞ ദിവ,ം ചേര്‍ന്നു. ആലപ്പുഴയിലെ രഞ്ജി ട്രോഫി ക്യാമ്പില്‍ ആണ് ശ്രീശാന്ത് പങ്കെടുക്കുന്നത്. സച്ചിന്‍ ബേബിയാണ് കേരള ടീമിന്റെ നായകന്‍.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയില്‍ ആണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്‌കോട്ടില്‍ നടക്കും.

ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തില്‍.

രഞ്ജി ട്രോഫി ഗ്രൂപ്പുകള്‍

എലീറ്റ് എ: ഗുജറാത്ത്, മധ്യപ്രദേശ്, കേരള, മേഘാലയ- വേദി രാജ്കോട്ട്
എലീറ്റ് ബി: ബംഗാള്‍, ബറോഡ, ഹൈദരാബാദ്, ചണ്ഡീഗഢ്- വേദി കട്ടക്ക്
എലീറ്റ് സി: കര്‍ണാടക, ജമ്മു ആന്‍ഡ് കശ്മീര്‍, റെയില്‍വേസ്, പോണ്ടിച്ചേരി- വേദി ചെന്നൈ

എലീറ്റ് ഡി: സൗരാഷ്ട്ര, മുംബൈ, ഒഡിഷ, ഗോവ- വേദി അഹമ്മദാബാദ്
എലീറ്റ് ഇ: ആന്ധ്ര, രാജസ്ഥാന്‍, സര്‍വ്വീസസ്, ഉത്തരാഖണ്ഡ്- വേദി തിരുവനന്തപുരം
എലീറ്റ് എഫ്: പഞ്ചാബ്, ഹിമാചല്‍, ഹരിയാന, ത്രിപുര- വേദി ദില്ലി

എലീറ്റ് ജി: വിദര്‍ഭ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം- വേദി ഹരിയാന
എലീറ്റ് എച്ച്: തമിഴ്നാട്, ദില്ലി, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് -വേദി ഗുവാഹത്തി

പ്ലേറ്റ് ഗ്രൂപ്പ്: ബിഹാര്‍, നാഗാലന്‍ഡ്, സിക്കിം, മണിപ്പൂര്‍, മിസോറം, അരുണാചല്‍പ്രദേശ്- വേദി കൊല്‍ക്കത്ത