പരിക്കുകളുടെ പൂരം, തിരക്കേറിയ മത്സരഷെഡ്യൂളിൽ പ്രതിസന്ധിയിലായി സിദാനും റയൽ മാഡ്രിഡും

Image 3
FeaturedFootballLa Liga

ലാലിഗയിൽ പുതിയതായി സ്ഥാനക്കയറ്റം കിടിയ കാഡിസ് എഫ്സിയോടേറ്റ തോൽവി സിനെദിൻ സിദാനെ വലിയ നിരാശനാക്കിയിരിക്കുകയാണ്. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വന്തം തട്ടകമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ ആദ്യ തോൽവി രുചിച്ചത്. സിദാനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത് ക്യാപ്റ്റൻ സെർജിയോ റാമോസിനു പരിക്കേറ്റു പുറത്തായതാണ്.

ആദ്യപകുതിയിൽ തന്നെ സെർജിയോ റാമോസിന് പരിക്കേറ്റു പുറത്തിരിക്കേണ്ടി വന്നിരുന്നു. പിന്നീട് പകരക്കാരനായി എഡർ മിലിറ്റാവോയെ ഇറക്കിയെങ്കിലും മുന്നേറ്റത്തിൽ കാര്യമായ മൂർച്ചയില്ലാത്തതിനാൽ ഗോൾ തിരിച്ചടിക്കാൻ കഴിയാതെ പോവുകയായിരുന്നു. കാഡിസിനോടേറ്റ തോല്വിയെക്കാൾ പരിക്കാണ് സിദാന് മുൻപിൽ വില്ലനായി മാറിയിരിക്കുന്നത്.

സ്‌ക്വാഡിലെ പതിനാലു താരങ്ങൾക്കാണ് ഇതോടെ ശാരീരികമായ പ്രശ്നങ്ങളോടെ ബുദ്ദിമുട്ടനുഭവിക്കുന്നത്. ഇതു ബുധനാഴ്ച നടക്കാനിരിക്കുന്ന ഷാക്തർ ഡോനെസ്ക്കുമായിട്ടുള്ള ചാംപ്യൻലീഗ് മത്സരത്തെയും ശനിയാഴ്ച നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോയേയും ബാധിക്കുമെന്നുറപ്പായിരിക്കുകയാണ്.

ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ പറിക്കിനെക്കുറിച്ചുള്ള ടെസ്റ്റുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇടതു കാൽമുട്ടിനേറ്റ പരിക്ക് സരമുള്ളതാണെങ്കിൽ റാമോസിന് കുറേ കാലം പുറത്തിരിക്കേണ്ടതായി വന്നേക്കും. നിലവിൽ ഈഡൻ ഹസാർഡ്, മരിയാനോ ഡയസ്, മാർട്ടിൻ ഓഡഗാർഡ്, ഡാനി കാർവഹാൾ, അൽവാരോ ഓഡ്രിസോള എന്നിവരാണ് സാരമുള്ള പരിക്കുകളുമായി റയലിൽ ബുദ്ദിമുട്ടനുഭവിക്കുന്നത്. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ വലിയ പ്രതിസന്ധിയാണ് സിദാനും സംഘത്തിനും നേരിടേണ്ടി വരിക.