90 കിഡ്‌സിന്റെ ‘ദിന്‍ഡ’, ആരായിരുന്നു രമേഷ് പൊവാര്‍?

ശ്രീരാഗ് എസ് ഉണ്ണി

‘നീ രമേഷ് പൊവാറിന്റെ ഫാന്‍ അല്ലേടാ ” സ്‌കൂളിലെ പഴയ ഇന്റര്‍വെല്‍ സമയങ്ങളിലെ ക്രിക്കറ്റ് ചര്‍ച്ചകളില്‍ അങ്ങൊട്ടും ഇങ്ങോട്ടും കളിയാക്കാന്‍ പൊവാറിനെ വലിച്ചിടുമായിരുന്നു..

2002-03 സീസണില്‍ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം ശേഷം കുംബ്‌ളെയ്ക്ക് പരിക്ക് പറ്റിയപ്പോള്‍ ടീമിലേക്ക് ക്ഷണം കിട്ടിയ മുംബൈക്കാരന്‍ ബൗളര്‍.

ഇന്ത്യയില്‍ ഇത്ര മൊശം ഫിറ്റ്‌നസ് ഉളള ക്രിക്കറ്റ് കളിക്കാരന്‍ അതിന് മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല. 31 ഏകദിന മല്‍സരവും 3 ടെസ്റ്റും ഇന്ത്യക്ക് വേണ്ടി കളിക്കാനുള്ള യോഗ്യതയൊക്കെ ഈ ബൗളര്‍ക്ക് ഉണ്ടായിരുന്നോ എന്ന് ഇപ്പോളും സംശയമാണ്. കാരണം എത്ര നന്നായി കളിച്ചാലും ഒന്നോ രണ്ടോ കളി മോശമയാല്‍ പുറത്ത് പോയ പ്രഗ്യാന്‍ ഓജ, അമിത് മിശ്ര എല്ലാംകളിച്ച ടീമാണ് നമ്മുടേത്.

ഫീല്‍ഡിങ്ങ് വലിയ പരാജയം ആയിരുന്നു പൊവാര്‍. 1 റണ്‍സ് വിട്ടു കൊടുക്കേണ്ടിടത്ത് 3 റണ്‍സ് കൊടുക്കും. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ് കൂടുതല്‍ കളിച്ചിട്ടുള്ളത്.

ഓസ്‌ട്രേലിയക്കെതിരായ ഒരു കളിയില്‍ മൈക്കിള്‍ ക്‌ളാര്‍ക്കിന്റേ ബാറ്റില്‍ നിന്ന് കണക്കിന് കിട്ടിയപ്പോ ഇന്റര്‍നാഷണല്‍ കരിയര്‍ ഏകദേശം തീരുമാനമായി. ഇന്ന് പലരും ദിന്‍ഡയെ മോശം പന്തുകളുടെ പേരിലും തല്ലുകൊള്ളുന്നതിന്റെ പേരിലും വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തതിന്റെ പേരില്‍ പൊവാര്‍ രക്ഷപ്പെട്ടു എന്ന് പറയാം..

IPL ല്‍ കിംഗ്‌സ് X1 പഞ്ചാബിന്റെയും കൊച്ചി ടസ്‌കേഴ്‌സിന്റെയും താരമായിരുന്നു.

കടപ്പാട് : മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like