മെസിക്കൊപ്പം കളിക്കാനായത് തന്നെ വലിയ കാര്യം, മെസിക്ക് നന്ദി അറിയിച്ച്‌ ഇവാൻ റാക്കിറ്റിച്ച്

ഇക്കഴിഞ്ഞ സമ്മർ ട്രാൻഫറിൽ ബാഴ്സ വിട്ട ക്രൊയേഷ്യൻ മധ്യനിരതാരമാണ് ഇവാൻ റാക്കിറ്റിച്ച്. തന്റെ പഴയ ക്ലബ്ബായ സെവിയ്യയിലേക്ക് തന്നെയാണ് താരം ബാഴ്സയിൽ നിന്നും കൂടുമാറിയത്. ഇക്കാലയളവിലെ തന്റെ ഫുട്ബോൾ കരിയറിനെക്കുറിച്ച് ഫിഫ്യ്ക്ക് വേണ്ടി മനസു തുറന്നിരിക്കുകയാണ് ഇവാൻ റാക്കിറ്റിച്ച്. മുപ്പത്തിരണ്ടുകാരനായ റാക്കിറ്റിച്ച് ആറു വർഷത്തെ ബാഴ്സ കരിയറിന് ശേഷമാണ്  സെവിയ്യയിലേക്ക് തിരിച്ചു പോവുന്നത്. അതിൽ ബാഴ്സക്കായി 13 കിരീടനേട്ടങ്ങൾക്കും പങ്കുവഹിച്ചിരുന്നു.

  ഫുട്ബോൾ തനിക്കു തന്ന നേട്ടങ്ങൾ കൊണ്ട് താൻ ഏറ്റവും അനുഗ്രഹീതനായ മനുഷ്യനായാണ് അനുഭവപ്പെടുന്നതെന്നാണ് റാക്കിറ്റിച്ചിന്റെ  പക്ഷം. ക്രൊയേഷ്യക്കായും സെവിയ്യക്കും ബാഴ്സലോണക്കുമായും മുന്നേറിയതെല്ലാം ബുദ്ദിമുട്ടേറിയ പാതകളായിരുന്നുവെന്നും താരം ചൂണ്ടിക്കാട്ടി. ഒപ്പം ലൂക്ക മോഡ്രിച്ചിനൊപ്പമുള്ള മധ്യനിര കൂട്ടുകെട്ടുണ്ടാക്കാനും  സൂപ്പർതാരം ലയണൽ മെസിക്കു  പിന്നിൽ നിന്ന് നയിക്കാൻ ലഭിച്ച അവസരങ്ങളെക്കുറിച്ചും റാക്കിറ്റിച്ച് വിസ്‌മൃതനായി.

ആറു വർഷത്തെ ബാഴ്സലോണ കരിയറിനെക്കുറിച്ചും താരം മനസു തുറന്നു. ബാഴ്സയ്ക്കൊപ്പം  13  കിരീടങ്ങൾ നേടിയ താരം 311 മത്സരങ്ങൾ ബാഴ്സക്കായി കളിച്ചിട്ടുണ്ട്. ബാഴ്സയുടെ ഹിസ്റ്ററിയുടെ തന്നെ ഭാഗമാണു താനെന്നും  ആന്ദ്രേസ് ഇനിയെസ്റ്റയുമായി മികച്ച സൗഹൃദം പുലർത്തുന്നയാളാണ് താനെന്നും ബാഴ്സയും ആ നാഗരവുമെല്ലാം എന്റെ കുടുംബത്തിന്റെ ഭാഗമാണെന്നും റാക്കിറ്റിച്ച് അഭിപ്രായപ്പെട്ടു. ലയണൽ മെസിയെക്കുറിച്ചു എന്താണ് ചിന്തിക്കുന്നതെന്ന  ചോദ്യത്തിനും റാക്കിറ്റിച്ച് മറുപടി നൽകി.

“നൂറു  ശതമാനം ഫുട്ബോൾ എന്ന് പറയാം. നിങ്ങൾ ആരാണെന്നുള്ളത് ഇവിടെ പ്രസക്തമല്ല നിങ്ങൾ ഈ മനുഷ്യനെ നോക്കിക്കാണുകയും ആസ്വദിക്കുകയും മാത്രം ചെയ്താൽ മതി. അദ്ദേഹം മറ്റൊരു തലത്തിലാണുള്ളത്. മറ്റു മികച്ച താരങ്ങളോടുള്ള ബഹമാനത്തോടുകൂടി തന്നെ പറയുകയാണ്. ഒന്നാമനായി ഒരാളെ ഉള്ളൂ. അത് ലിയോ ആണ്. അദ്ദേഹത്തിനൊപ്പം 311 മത്സരങ്ങൾ കളിക്കാനാവുകയെന്നത് ഒരു സ്വപ്നമായിരുന്നു. അതു ഞാൻ ഒരുപാട് ആസ്വദിച്ചു. ഒരു കാര്യം എനിക്ക് പറയാനുണ്ട്: എല്ലാറ്റിനും നന്ദി ലിയോ, കാരണം നിന്റെയൊപ്പം കളിക്കാൻ സാധിക്കുകയെന്നത് എനിക്ക് എത്രത്തോളം വലിയകാര്യമാണെന്ന് നിനക്കറിയില്ല.” റാക്കിറ്റിച്ച് പറഞ്ഞു.

You Might Also Like