ഐപിഎല്‍ നിര്‍ത്തിവെച്ചത് സഞ്ജുവിനും കൂട്ടര്‍ക്കും ലോട്ടറി, കാരണമിതാണ്

Image 3
CricketIPL

ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചതോടെ മലയാളി താരം സഞ്ജു വി സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആശ്വാസത്തിലാണ്. കാരണം ഐപിഎല്ലിനിടെ നിരവധി നിര്‍ണ്ണായക താരങ്ങളെയാണ് പരിക്ക് മൂലം രാജസ്ഥാന് നഷ്ടമായത്.

ഇനി കോവിഡ് ആശങ്കകളെല്ലാം പരിഹരിച്ച് ഐപിഎല്‍ വീണ്ടും പുനരാരംഭിക്കുമ്പോഴേക്കും തങ്ങളുടെ നഷ്ടമായ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ മാനേജുമെന്റ്.

ഐപിഎല്ലിന്റെ തുടക്കത്തില്‍ തന്നെ തുറുപ്പുചീട്ടുകളായ രണ്ടു നിര്‍ണായക താരങ്ങളെ പരിക്കു കാരണം ഈ സീസണില്‍ രാജസ്ഥാനു നഷ്ടമായത്ു. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും പേസ് ബൗളിങ് സെന്‍സേഷന്‍ ജോഫ്ര ആര്‍ച്ചറുമായിരുന്നു ഇത്. ആര്‍ച്ചര്‍ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ പിന്‍മാറിയപ്പോള്‍ സ്റ്റോക്സിനു ആദ്യ കളിക്കിടെ പരിക്കേറ്റു നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു.

സീസണ്‍ പുനരാരംഭിക്കുമ്പോഴേക്കും രണ്ടു പേരും രാജസ്ഥാന്‍ ടീമില്‍ തിരിച്ചെത്തും. ഇത് ഇപ്പോള്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന രാജസ്ഥനെ വേറൊരു ലെവലിലേക്കുയര്‍ത്തും. കന്നിക്കിരീടം വരെ സഞ്ജുവിന് കീഴില്‍ നേടാന്‍ രണ്ടു മാച്ച് വിന്നര്‍മാരുടെ സാന്നിധ്യം രാജസ്ഥാനെ സഹാക്കുകയും ചെയ്തേക്കും.

നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമായി പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഈ വര്‍ഷം സെപ്റ്റംമ്പറിലാകും ഐപിഎല്‍ രണ്ടാം പാദം നടക്കുക എന്നാണ് പുറത്ത് വരുന്ന സൂചന.