സഞ്ജുവിനും കൂട്ടര്‍ക്കും ഇരുട്ടടി, ആ സൂപ്പര്‍ താരം പുറത്ത്

Image 3
CricketIPL

ഐപിഎല്ലില്‍ മോശം പ്രകടനത്താല്‍ നട്ടംതിരിയുന്ന രാജസ്ഥാന്‍ റോയല്‍സിനെ തേടി വലിയൊരു തിരിച്ചടി കൂടി. വിരലിന് പരിക്കേറ്റ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചറിന് ഇത്തവണത്തെ ഐപിഎല്‍ പൂര്‍ണമായും നഷ്ടമാകും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇതോടെ ആര്‍ച്ചറുടെ വരവ് കാത്തിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് നടക്കലടലില്‍ അകപ്പെട്ട സ്ഥിതിയാണ് ഉളളത്.

നടുവിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ആര്‍ച്ചര്‍ കഴിഞ്ഞയിടയ്ക്ക് ചെറിയ രീതിയില്‍ പരിശീലനം പുനരാരംഭിച്ചിരുന്നു. നാല് മത്സരത്തിന് ശേഷം ആര്‍ച്ചര്‍ ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

എന്നാല്‍ ഐപിഎല്ലിലേക്ക് വരുകയാണെങ്കില്‍ അദ്ദേഹത്തിന് 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയനാവേണ്ടി വരും. ഇത് അദ്ദേഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും ബോളിംഗ് ബില്‍ഡപ്പിനും തടസമുണ്ടാക്കുമെന്ന് ഉറപ്പായതിനാല്‍ ഈ സീസണില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.

ആര്‍ച്ചറുടെ അഭാവം രാജസ്ഥാന്‍ എങ്ങനെ പരിഹരിക്കും എനന് ഇനി കണ്ട് തന്നെ അറിയണം. ആര്‍ച്ചര്‍ക്ക് പുറമെ നേരത്തെ ബെന്‍ സ്റ്റോക്‌സിനേയും രാജസ്ഥാന് നഷ്ടമായിരുന്നു. ഇതോടെ അതീവ ദുര്‍ബമായ രാജസ്ഥാന്‍ ബൗളിംഗ് നിരയ്ക്ക് ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താനും ആയിരുന്നില്ല. ആര്‍ച്ചര്‍ കളിക്കില്ലെന്ന് രാജസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്.