കൊലമാസ് നൃത്തവുമായി താരങ്ങളെ സ്വാഗതം ചെയ്തു സഞ്ജു, സംഗയുടെ സര്‍പ്രൈസ് എന്‍ട്രി

Image 3
CricketIPL

ഐപിഎല്‍ 2022 മെഗാതാരലേലം അവസാനിച്ചതോടെ ഏറെ സന്തോഷിക്കുന്ന ടീമുകളിലൊന്ന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആണ്. ലേലത്തിന്റെ അവസാന മണിക്കൂറുകളില്‍ താരക്കൊയ്ത്ത് നടത്തിയ രജാസ്ഥാന്‍ സൂപ്പര്‍ താരങ്ങളെയാണ് ഇത്തവണ അണിനിരത്തിയിരിക്കുന്നത്. ഇതോടെ താരങ്ങളെ ടീമിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു സാങ്കല്‍പിക വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഓം ശാന്തി ഓം’ എന്ന ഗാനത്തിന്റെ എഡിറ്റ് ചെയ്ത പതിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ താരങ്ങള്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ സ്വാഗതഗാനമായി പ്രത്യക്ഷപ്പെട്ടത്. ഷാരൂഖ് ഖാന് പകരം നായകന്‍ സഞ്ജു സാംസണെ മോര്‍ഫ് ചെയ്ത് ചേര്‍ത്ത് രാജകീയ വീഡിയോയാണ് ആരാധകര്‍ക്കായി രാജസ്ഥാന്‍ ഒരുക്കിയത്.

ടീമിലെ പുതിയ താരങ്ങളായ രവിചന്ദ്ര അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ഷിമ്രോന്‍ ഹെറ്റ്മെയര്‍, ജിമ്മി നീഷാം, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം കോച്ച് കുമാര്‍ സംഗക്കാരയും വീഡിയോയില്‍ ഡാന്‍സറായി പ്രത്യക്ഷപ്പെടുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഈ മോര്‍ഫിംഗ് ഗാനം ഗാനം ഇതിനകം വൈറലായിട്ടുണ്ട്.

സഞ്ജു സാംസണ് പുറമെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലര്‍, ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. 14 കോടി രൂപ സഞ്ജുവിനായി രാജസ്ഥാന്‍ നീക്കിവച്ചു. സഞ്ജുവിനെ രാജസ്ഥാന്‍ ദീര്‍ഘകാല നായകനായാണ് കാണുന്നതെന്ന് സംഗക്കാരതന്നെ വ്യക്തമാക്കിയിരുന്നു.

രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, നവ്ദീപ് സെയ്‌നി, ഓബദ് മക്കോയ്, അനുനയ് സിങ്, കുല്‍ദിപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറല്‍, തേജസ് ബറോക്ക, കുല്‍ദീപ് യാദവ്, ശുഭം ഗാര്‍വാള്‍, ജിമ്മി നീഷാം, നഥാന്‍ കൂള്‍ട്ടര്‍ നൈല്‍, റാസ്സി വാന്‍ഡര്‍ ഡസ്സന്‍, ഡാരില്‍ മിച്ചല്‍, റിയാന്‍ പരാഗ്, കെ സി കരിയപ്പ എന്നിവരെ താരലേലത്തില്‍ രാജസ്ഥാന്‍ ഫ്രാഞ്ചൈസി സ്വന്തമാക്കി.

ഇവരില്‍ നീഷാം, ഡാരില്‍ മിച്ചല്‍, കൂള്‍ട്ടര്‍ നൈല്‍, റാസ്സി വാന്‍ഡര്‍ ഡസ്സന്‍ എന്നിവരെ ലേലത്തിന്റെ അവസാന നിമിഷങ്ങളില്‍ റാഞ്ചുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.