സൂപ്പര്‍ താരത്തെ മറ്റൊരു വഴിയിലൂടെ ടീമിലെത്തിച്ച് സഞ്ജുവും കൂട്ടരും, ലക്ഷ്യം മറ്റൊന്ന്

ഐപിഎല്‍ താരലേലത്തില്‍ ടീമുകളാരും സ്വന്തമാക്കാതെ അണ്‍ സോള്‍ഡായ താരമാണ് ന്യൂസിലന്‍ഡ് ലെഗ് സ്പിന്നര്‍ ഇഷ് സോധി. എന്നാല്‍ താരത്തെ മറ്റൊരു ഭൗത്യത്തിന് ടീമിലെത്തിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.

ടീമിന്റെ ലെയ്‌സണ്‍ ഓഫീസറായാണ് ഇഷ് സോധിയെ നിയമിച്ചിരിക്കുന്നത്. 2018ലും 2019ലും റോയല്‍സിനായി ഐപിഎല്ലില്‍ കളിച്ചിട്ടുള്ള സോധി കഴിഞ്ഞ സീസണില്‍ ടീമിന്റെ സ്പിന്‍ കണ്‍സള്‍ട്ടന്റായിരുന്നു.

ടീമിന്റെ മാനേജ്‌മെന്റ് തലത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് സോധിയെ രാജസ്ഥാന്‍ റോയല്‍സ് ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചത്.

ഇതുവരെ എട്ട് ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സോധി ഒമ്പത് വിക്കറ്റാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിനായി നാലു വിക്കറ്റെടുത്ത് സോധി തിളങ്ങിയിരുന്നു. ന്യൂസിലന്‍ഡിനായി 17 ടെസറ്റിലും 33 ഏകദിനത്തിലും 52 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് സോധി

You Might Also Like