ഭാഗ്യം തുണച്ചാല്‍ ഒരു രണ്ട് മത്സരം കൂടി ജയിക്കാം, സഞ്ജു ധര്‍മ്മ സങ്കടത്തില്‍
സല്‍മാന്‍ മുഹമ്മദ് ശുഹൈബ്
പ്രത്യേകിച്ച് വിശകലനത്തിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .. ഈ സീസണില്‍ അവൈലബിള്‍ റിസോഴ്‌സസ് വെച്ച് ഇതൊക്കെയേ നടക്കു .. ഭാഗ്യം തുണച്ചാല്‍ 2-3 വിജയങ്ങള്‍ കൂടെ നേടാം എന്നതില്‍ കവിഞ്ഞു ഇ സീസണില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാന്‍ ഇല്ല ..
ദുബൈയും കൃണാലും ഡികോക്കും മുംബൈക്കായി മികച്ച പ്രകടനം കാഴ്ച വെച്ചാ ഇന്നത്തെ മത്സരത്തില്‍ യഥാര്‍ത്ഥ വ്യത്യാസം ജസ്പ്രീത് ബുംറ ആയിരുന്നു ..
ചെയ്സിന്റെ പതിനാറാം ഓവറിന്റെ അവസാനം ഇരു ടീമും ഒരേ റണ്‍സ് ആയിരുന്നു എന്നുള്ളത് ആണ് ബുമ്രയുടെ അവസാന രണ്ടോവറിന്റെ പ്രസക്തി തെളിയിക്കുന്നത് ..
അര്‍ച്ചറിന്റെ അഭാവത്തില്‍ ബോളിങ് നിരയെ കൊണ്ട് ഇത് പോലെ ഒരു ബാറ്റിംഗ് ഫ്രണ്ട്ലി വിക്കറ്റില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിട്ടു കാര്യമില്ല .. സഞ്ജുവിന്റെ പുതിയ ശൈലി ഒരു ഫാന്‍ എന്ന നിലയില്‍ സന്തോഷം നല്‍കുന്നുണ്ട് .. ക്യാപ്റ്റന്‍ എന്ന നിലയില്‍ പുള്ളിയുടെ അവസ്ഥയില്‍ സങ്കടവുമുണ്ട്
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്