ഈ ടീം ദുരന്തമായിരിക്കുന്നു, അവന്‍ ലോകകപ്പില്‍ പോയിട്ട് ടീം ഇന്ത്യയില്‍ പോലും ഉടന്‍ വരില്ല

അജ്മല്‍ നിഷാന്ത്
ഈ ഐപിഎല്ലിലെ ഏറ്റവും ദുരന്തം ടീമിനെ തേടി വേറെ എങ്ങും പോകണ്ട
ആര്‍ച്ചര്‍ & സ്റ്റോക്‌സ് കൂടി ഇല്ലാണ്ട് ആയപ്പോ മോശം എന്നല്ല ദുരന്തം ടീം എന്ന് വിളിക്കേണ്ട അവസ്ഥ ആണ്
ഈ ടീം 7ാം സ്ഥാനത്തു എങ്കിലും ഫിനിഷ് ചെയ്താല്‍ അത്ഭുതം ആയിരിക്കും എനിക്ക്
സഞ്ജുവിന് ക്യാപ്റ്റന്‍സി പറ്റിയ പണി അല്ല എന്ന് അയാള്‍ തന്നെ തെളിയിക്കുന്നുണ്ട്..
അല്ലേലും ഈ ടീമിനെ വെച്ച് അത്ഭുതം കാട്ടാന്‍ ഒന്നും അയാളെ കൊണ്ട് ആകില്ല.. ബട്‌ലര്‍ അടക്കം ഫോം ഔട്ട് ആയതും വേറെ നിലവാരം ഉള്ള ബാറ്റിസ്മാന്മാര്‍ ഇല്ലാത്തതും തലവേദന തന്നെയാണ്
ബൗളേഴ്സിന്റെ കാര്യം എടുത്താല്‍ ഒരു സ്‌ട്രൈക്ക് ബൗളേര്‍ ഇല്ലാത്ത പ്രശ്‌നം കാണാനുമുണ്ട്. ഒരിക്കലും തിരിച്ചു വരാന്‍ കഴിയില്ല എന്നുറപ്പാണ് ഈ സീസണില്‍, എന്നാലും മറിച്ചു സംഭവിക്കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
17 കോടി കൊടുത്തു എടുത്തവന്‍ സ്‌കൂള്‍ പിള്ളേര്‍ നാണിക്കുന്ന രീതിയില്‍ ബോള്‍ എറിഞ്ഞു നിലവാരം കാത്തു സൂക്ഷിക്കുന്നുമുണ്ട്
അവസാനം ആയി സഞ്ജുവിന്റെ കേസ്, ലോകകപ്പ് ടീം പോയിട്ട് ഇന്ത്യന്‍ ടീമില്‍ ഇനി ഉടനെ വരും എന്ന് പോലും കരുതാന്‍ വയ്യ അയാള്‍. ഇന്ന് ശ്രദിച്ചു കളിക്കാന്‍ ശ്രമിച്ചിട്ടും അയാള്‍ക് മുന്നേറാന്‍ കഴിയാത്തത് എന്ത് കൊണ്ടെന്നു അയാള്‍ തന്നെ സ്വന്തമായി ഒരു പഠനം നടത്തേണ്ടി ഇരിക്കുന്നു.
ഒന്നുകില്‍ ബട്‌ലര്‍ അല്ലെങ്കില്‍ സഞ്ജു ഇവര്‍ ഫോം ആകാതെ ഇനിയൊരു വിജയം പ്രതീക്ഷിക്കുന്നുമില്ല
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്