രാജസ്ഥാനെതിരെ അമ്പയറുടെ രണ്ടാമത്തെ ചതിയും പുറത്ത്, ഇത് ക്രിക്കറ്റ് കളി തന്നെയാണോ

Image 3
CricketCricket News

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അമ്പയറിംഗ് പിഴവ് കൊണ്ടാണല്ലോ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെ പുറത്താക്കിയ അമ്പയറിംഗ് തീരുമാനമാണ് വിവാദമായിരിക്കുന്നത്. സഞ്ജുവിന്റെ ഷോട്ട് ഷായ് ഹോപ്പ് പിടിച്ചത് സിംഗ് ലൈനില്‍ സ്പര്‍ശിച്ച ശേഷമാണെന്നാണ് ആരാധകര്‍ വാദിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിക്കുന്ന നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ മറ്റൊരു അമ്പയറിംഗ് പിഴവ് കൂടി പുറത്ത് വന്നിരിക്കുകയാണ്. 19ാം ഓവറിലെ അവസാന പന്തില്‍ രാജസ്ഥാന്‍ താരം റോവ്മാന്‍ പവല്‍ വൈഡിനായി റിവ്യൂ ചെയ്തിരുന്നു.

എന്നാല്‍ നാല് മിനിറ്റോളം പരിശോധിച്ച ശേഷം അത് വൈഡല്ല എന്ന് അമ്പര്‍ വിധിച്ചിരുന്നു. ഇതാണിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
വൈഡ് ബോള്‍ റിവ്യു ബാക്ക് ആംഗിള്‍ കാണിച്ചത് വേറേ പന്തിന്റേതാണ് എന്നാണ് തെളിവുകള്‍ സഹിതം ആരാധകര്‍ വാദിക്കുന്നത്. പവലിന്റെ മുട്ട് ഗ്രൗണ്ടില്‍ ടച്ച് ആണ് ഫസ്റ്റ് ആംഗിളില്‍, സെക്കന്‍ഡില്‍ അങ്ങനെ അല്ലെന്ന് ചിത്രങ്ങള്‍ പറയുന്നു. ഇതാണ് ബാക്ക് ആംഗിലും ഫ്രണ്ട് അംഗിളും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകാന്‍ കാരണം

അതെസമയം മത്സരത്തില്‍ 20 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് തോറ്റത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സിന് 201 റണ്‍സാണ് എടുക്കാനായത്.