ചെന്നൈയില്‍ നിന്നും ആ സൂപ്പര്‍ താരത്തെ ആവശ്യപ്പെട്ട് രാജസ്ഥാന്‍, നിര്‍ണ്ണായക നീക്കം നടക്കുന്നു

Image 3
CricketIPL

ഐപിഎല്ലില്‍ പ്രധാന താരങ്ങളെ നഷ്ടമായ രാജസ്ഥാന്‍ റോയല്‍സ് മിഡ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നതോടെ ചില നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുകയാണ്. ഐപിഎല്‍ താരലേലത്തിന് തൊട്ട് മുമ്പ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൈമാറിയ തങ്ങളുടെ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പയെ ലോണില്‍ ലഭിക്കാനുളള നീക്കമാണ് രാജസ്ഥാന്‍ നടത്തുന്നത്.

റോബിന്‍ ഉത്തപ്പയെ ലോണില്‍ നല്‍കാമോ എന്ന് ചെന്നൈയോട് രാജസ്ഥാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട് കഴിഞ്ഞു. നേരത്തെ മൂന്ന് കോടി രൂപയ്ക്കാണ് ഉത്തപ്പയെ രാജസ്ഥാന്‍ ചെന്നൈയ്ക്ക് വിറ്റത്. എന്നാല്‍ രാജസ്ഥാന്റെ അപേക്ഷയില്‍ ഇതുവരെ ചെന്നൈ മറുപടി പറഞ്ഞിട്ടില്ല.

ചെന്നൈയില്‍ ഈ സീസണില്‍ ഇതുവരെ അവസരം കിട്ടാത്ത താരമാണ് ഉത്തപ്പ. കേരളത്തിനൊപ്പം പ്രാദേശിക സീസണില്‍ ഗംഭീര ഫോമില്‍ കളിച്ചിരുന്ന താരം വന്നാല്‍ ബാറ്റിങ് ലൈനപ്പില്‍ ഒരു ബാലന്‍സ് വരും എന്ന് രാജ്സ്ഥാന്‍ വിശ്വസിക്കുന്നു.

ഐപിഎല്ലില്‍ ഇതുവരെ നാലോളം താരങ്ങളെയാണ് രാജസ്ഥാന് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ലിയാം ലിവിംഗ്സ്റ്റന്‍, ആന്‍്ഡ്രൂ ടൈ എന്നിവരെയാണ് രാജസ്ഥാന് സീസണില്‍ നഷ്ടമായത്. ഇവരുടെ കുറവ് നികത്താന്‍ മറ്റ് ടീമുകളെ ആശ്രയിക്കാനുള്ള നീക്കത്തിലാണ് റോയല്‍സ്.

മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ താരകൈമാറ്റത്തിന് അവസരമുളള പ്രധാന താരങ്ങള്‍

ചെന്നെ സൂപ്പര്‍ കിംഗ്സ്: നാരായണ്‍ ജഗദീശന്‍, കരണ്‍ ശര്‍മ്മ, ചേതേശ്വര്‍ പൂജാര, റോബിന്‍ ഉത്തപ്പ

ഡല്‍ഹി ക്യാപിറ്റല്‍സ്: സാം ബില്ലിംഗ്സ്, ടോം കുറാന്‍, അജിന്‍ക്യ രഹാന

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ടിം സെയ്ഫേര്‍ട്ട്, ഷെല്‍ഡന്‍ ജാക്സണ്‍, ബെന്‍ കട്ടിംഗ്

മുംബൈ ഇന്ത്യന്‍സ്: ജിമ്മി നീഷാം, പിയൂഷ് ചൗള, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

പഞ്ചാബ് കിംഗ്സ്: ജലജ് സക്സേന, മന്‍ദീപ് സിംഗ്, ഫാബിയന്‍ അലന്‍

സണ്‍റൈസസ് ഹൈദരാബാദ്: മുജീബു റഹ്മാന്‍, വൃദ്ധിമാന്‍ സാഹ, ജാസണ്‍ ഹോള്‍ഡര്‍

രാജസ്ഥാന്‍ റോയല്‍സ്: അനുജ് റൗത്ത്, മായങ്ക് മാര്‍കണ്ഡെ

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: കെഎസ് ഭരത്ത്, സച്ചിന്‍ ബേബി