അവന്‍ പോയതോടെ അവരുടെ നട്ടെല്ല് ഒടിഞ്ഞ അവസ്ഥയാണ്, ഈ മാറ്റം നടത്തിയാല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കും

Image 3
CricketIPL

നൗഷാദ് കളച്ചല്‍

സ്റ്റോക്‌സ് പോയതോട് കൂടി രാജസ്ഥാന്റെ നട്ടെല്ല് ഒടിഞ്ഞ അവസ്ഥയാണ്..

പ്രധാന പ്രശ്‌നം മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗ് മാത്രമല്ല, ഇന്ത്യന്‍ പ്ലെയേഴ്‌സിന്റെ കോണ്ഫിഡന്‍സ് ഇല്ലായ്മ കൂടിയാണ്…
ക്യാപ്റ്റന്‍ ആണെങ്കില്‍ ഓവര്‍ കോണ്ഫിഡന്‍സിന്റെ മരവും…

വരുന്ന മത്സരങ്ങള്‍ സാംസണ്‍ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്, തുടര്‍ച്ചയായി റണ്‍സ് കണ്ടെത്തണം എന്നതാണ് ഏറ്റവും പ്രാധാന്യം ഒപ്പം ടീം ജയിക്കുകയും വേണം..

ടീമില്‍ ആദ്യ 3 കളികള്‍ വെച്ചു ചിലരെ മാറ്റി പരീക്ഷിക്കേണ്ടതുണ്ട്..

ജൈസ്വല്‍ ഓപ്പണിങ്ങില്‍ വരണം, വോഹ്രക്ക് ഒന്നോ രണ്ടോ ചാന്‍സ് 4-5 നമ്പറില്‍ നല്‍കണം അല്ലെങ്കില്‍ ലിവിങ്‌സ്റ്റോണ് ടീമില്‍ എടുക്കണം മുസ്തഫിസുറിനെ പുറത്തിരുത്തണം. തെവെട്ടിയ ടീമില്‍ ഒട്ടും സ്ഥാനം അര്‍ഹിക്കുന്നില്ല…

ജൈസ്വല്‍
ബാറ്റ്‌ലര്‍
സാംസണ്‍
പരാഗ്
മില്ലര്‍
ലിവിങ്‌സ്റ്റോണ്
ശിവം ദുബെ
മോറിസ്
ശ്രേയസ്
ചേതന്‍ സ്‌കറിയ
ഉനദ്കനദ്

ഇങ്ങിനെ ഒരു ടീം കളിച്ചാല്‍ ബാറ്റിംഗ് ഒന്നു കൂടി നന്നാവും.. മിഡ്ഡില്‍ ഓര്‍ഡര്‍ കുറച്ചു കൂടി കരുത്തുള്ളത് ആകും…
ഞാന്‍ ഒരു രാജസ്ഥാന്‍ ഫാന്‍ അല്ല, സാംസണ്‍ നന്നായി കളിക്കണം എന്നാഗ്രഹിക്കുന്ന ടിപ്പിക്കല്‍ മലയാളി….

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്