സര്‍പ്രൈസ് താരം രാജസ്ഥാനില്‍, തകര്‍പ്പന്‍ നീക്കം

Image 3
CricketIPL

ഐ.പി.എല്ലിനിടെ ടീം വിട്ട ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണിന് പകരക്കാരനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ജെറാള്‍ഡ് കോട്ട്‌സിയാണ് ലിവിങ്സ്റ്റണിന് പകരമായി എത്തുന്നത്. രാജസ്ഥാന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബയോബബിളിലെ ജീവതം സഹിക്കാന്‍ കഴിയുന്നില്ല എന്ന കാരണത്താലാണ് ലിവിങ്സ്റ്റന്‍ നേരെത്ത രാജസ്ഥാന്‍ വിട്ടത്. ഈ ഒഴിവിലേക്കാണ് കോട്‌സി എത്തുന്നത്. 20-കാരനായ കോട്‌സി രണ്ട് അണ്ടര്‍ 19 ലോകകപ്പുകളില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇതുവരെ എട്ട് ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോട്‌സി ഒമ്പത് വിക്കറ്റും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

ഈ ഐ.പി.എല്ലില്‍ വിദേശതാരങ്ങള്‍ പലരും മടങ്ങിയത് രാജസ്ഥാന് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഇം?ഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ സീസണ്‍ തുടങ്ങും മുമ്പ് തന്നെ ഐ.പി.എല്ലില്‍ നിന്നി പിന്മാറിയിരുന്നു. ഐ.പി.എല്ലിലെ ആദ്യ മത്സരത്തിന് ശേഷം സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ലും പരുക്കേറ്റ് മടങ്ങി. ഇതിനുപിന്നാലെയാണ് ലിവിങസ്റ്റനും പോയത്.

ഐ.പി.എല്ലില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രം നേടിയ രാജസ്ഥാന്‍ ഇപ്പോള്‍ ഏഴാമതാണ്. അവസാന സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഇന്നാണ് രാജസ്ഥാന്റെ അടുത്ത മത്സരം.