സഞ്ജുവിനും കൂട്ടര്‍ക്കും അടുത്ത തിരിച്ചടി, മറ്റൊരു സൂപ്പര്‍ താരവും ടീം വിട്ടു

ഐപിഎല്‍ 14ാം സീസണില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ തേടി മറ്റൊരു തിരിച്ചടി കൂടി. സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സ് ആദ്യ മത്സരം കളിച്ച് പുറത്തായതിന് പിന്നാലെ മറ്റൊരു ഇംഗ്ലീഷ് താരം കൂടി ടീം വിടുകയാണ്.

ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റനെയാണ് രാജസ്ഥാന്‍ ടീം വിടാന്‍ ഒരുങ്ങുന്നത്. ഐപിഎല്ലില്‍ കോവിഡ് സുരക്ഷയുടെ ഭാഗമായി ഒരുക്കിയിട്ടുളള ബയോ സെക്യുര്‍ ബബിളില്‍ കഴിയുന്നതിനുളള പ്രയാസമാണ് താരം നാട്ടിലേക്ക് മടങ്ങാന്‍ കാരണമാകുന്നത്.

ലിയാം ലിവിംഗ്സ്റ്റന്‍ മാനസികമായി ഏറെ തകര്‍ന്നിരിക്കുകയാണെന്നും താരത്തിന്റെ അവസ്ഥ മനസ്സിലാക്കി മാനുഷിക പരിഗണന എന്ന നിലയില്‍ അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാന്‍ രാജസ്ഥാന്‍ അനുവദി നല്‍കി. ഇതോടെ താരം ഉടന്‍ തന്നെ നാട്ടിലേക്ക് വിമാനം കയറും.

നിലവില്‍ രാജസ്ഥാന് ഏല്‍ക്കുന്ന അടുത്ത അഘാതമായി മാറി ഇത്. നേരത്തെ ഇന്ത്യന്‍ പര്യടനത്തിനിടെ പരിക്കേറ്റ സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചര്‍ ഇതുവരെ ടീമിനൊപ്പം ചേരാനായിട്ടില്ല. അതിന് പിന്നാലെയാണ് സ്റ്റോക്‌സും ലിവിംഗ്സ്റ്റനും നാട്ടിലേക്ക് മടങ്ങുന്നത്. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ക്രിസ് ഗെയിലിന്റെ ക്യാച്ചെടുക്കുന്നതിനിടെയാണ് സ്റ്റോക്സിനു പരിക്കേറ്റത്.



ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഡല്‍ഹിക്കെതിരായ മത്സരം മാത്രമാണ് രാജസ്ഥാന്‍ ജയിച്ചത്. സഞ്ജുവിനും കൂട്ടര്‍ക്കും പുതിയ സാഹചര്യം ഏറെ കടുത്തതാകും.

You Might Also Like