ഈ പ്രശ്‌നം പരിഹരിച്ചില്ലങ്കില്‍ രാജസ്ഥാന്‍ വെള്ളം കുടിക്കും, പരീക്ഷണങ്ങള്‍ ‘കുട്ടിയെ കൊല്ലുന്നു’
മുരളി മേലാട്ട്
ഇന്നത്തെ മത്സരം കൈവിട്ടു പോകുമോ എന്ന് രാജസ്ഥാന്‍ ആരാധകര്‍ അവസാനം ഭയന്നിരിക്കാം. പക്ഷേ ആശങ്കകള്‍ അസ്ഥാനത്താക്കി ഒരു ബോള്‍ ശേഷിക്കെ രാജസ്ഥാന്‍ വിജയം എത്തിപ്പിടിച്ചു.
ഇന്ന് ജോസ് ബട്‌ലറും ആര്‍ ആശ്വിനും വിശ്രമം നല്‍കി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ഓപ്പണിങ് ബാറ്റ്സ്മാന്റെ മെല്ലെപ്പോക്കില്‍ പവര്‍പ്ലേയില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. അശ്വിന്‍ ഇല്ലാതെ ഇറങ്ങുമ്പോള്‍ പകരം ഒരു ഓള്‍റൗണ്ടറുടെ അഭാവം മുഴച്ചുനില്‍ക്കുന്നു. അവസാന ഓവറുകളില്‍ റോമന്‍ പവ്വന്റെയും ഹിറ്റ്‌മെയറുടെയും സന്ദര്‍ഭോജിതമായ ബാറ്റിംഗിലുടെ രാജസ്ഥാന്‍ വിജയം കണ്ടു
ഇതുവരെ 6 ബൗളിംഗ് ഓപ്ഷന്‍ ഉപയോഗിച്ച് രാജസ്ഥാന്‍ ഇന്ന് ഒരു പരീക്ഷണം നടത്തിയത് ആശങ്കപ്പെടുത്തി. ബൗളര്‍മാര്‍ നിലവാരം പുലത്തിയപ്പോള്‍ പഞ്ചാബ് ചെറിയ സ്‌കോറില്‍ ഒതുങ്ങി. എങ്കിലും അവസാന 5 ഓവറുകളിലെ ബൗളര്‍ മാരുടെ ധാരാളിത്തം ആശങ്കാജനകമാണ്.
ഈ പിച്ചില്‍ ലാസ്റ്റ് 5 ഓവറില്‍ 61 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്. കഴിഞ്ഞ കളിയില്‍ അവസാന 5 ഓവറില്‍ 73 റണ്‍സ് ബൗളിംഗ് നിരയ്ക്കു സേവ് ചെയ്യാനാവാതെയാണ് രാജസ്ഥാന്‍ തോറ്റത്.
വരും കളികളില്‍ ഇതിനൊരു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കയ്യില്‍ വന്ന കളി കഴിഞ്ഞ ദിവസത്തെ പോലെ കൈവിട്ടു പോകാന്‍ സാധ്യത കൂടുതലാണ്