ജഡ്ഡുവിനോട് അവന്‍ ചെയ്ത ഒരൊറ്റ തെറ്റ്, രാജസ്ഥാന് കൊടുക്കേണ്ടി വന്നത് വലിയ വില

Image 3
CricketIPL

അഭിജിത്ത് നീലേശ്വരം

അതെ ശരിയാണ് ഞങ്ങടെ അണ്ണന്‍ ഫോം ഔട്ട് ആണ് ഒരുപക്ഷെ കരിയറിലെ തന്നെ ഏറ്റവും മോശം സമയത്തില്‍ കൂടി ആയിരിക്കും അദ്ദേഹം കടന്നു പോകുന്നത് പക്ഷെ തോല്‍വിയില്‍ പോലും വിജയം ഉണ്ടെന്ന് അങ്ങേര് വീണ്ടും തെളിയിച്ചു…!

‘നഷ്ടങ്ങളെ പോലും നേട്ടങ്ങള്‍ ആക്കി മാറ്റനുള്ള കഴിവ്…!’
ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് ബട്ടലര്‍ തോന്നിപ്പിച്ച കളി… ജഡേജയുടെ നോബോള്‍ സിക്‌സിനു പറത്തിയതാണ് ഒരു പക്ഷെ അദ്ദേഹം ചെയ്ത ഏറ്റവും വലിയ തെറ്റ്….!

കാരണം ആ ബോള്‍ റീപ്ലേസ് ചെയ്യപ്പെടേണ്ടി വന്നു ആ വെറ്റ് ബോളിന് പകരം ഒരു ഡ്രൈ ബോള്‍ ജഡേജയുടെ കയ്യിലെത്തി…. ആ ഫ്രി ഹിറ്റില്‍ ധോണി ജഡേജയോട് പറയുന്ന. ഒരു കാര്യമുണ്ട് ‘ഡ്രൈ ബൗള്‍ ആണ് ടേണ്‍ ഉണ്ടാവും’ എന്ന്

പിന്നീട് എന്ത് നടന്നു എന്ന് പറയണ്ടല്ലോ….!
പറഞ്ഞുവന്നത് ഇത്രേയുള്ളൂ കളിയിലായാലും ജീവിതത്തിലായാലും നഷ്ടങ്ങള്‍ പോലും ചിലപ്പോള്‍ നമ്മുടെ നല്ലതിന് വേണ്ടി ഉള്ളതായിരിക്കും…

കടപ്പാട് മലയാളി ക്രിക്കറ്റ് സോണ്‍