അവര്‍ക്കുള്ളില്‍ തന്നെ തമ്മിലടിയ്ക്ക് ഈ തകര്‍ച്ച കാരണമായേക്കാം, തുറന്നടിച്ച് ഗില്‍ക്രിസ്റ്റും

Image 3
CricketCricket NewsFeatured

ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വി ടീമിനുള്ളില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഈ തോല്‍വി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുമെന്നും ആദം ഗില്‍ക്രിസ്റ്റ് വിലയിരുത്തുന്നു.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സ്വന്തം നാട്ടില്‍ 3-0 ന് ടെസ്റ്റ് പരമ്പര വൈറ്റ്വാഷ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നും തിരിച്ചുവരുമെന്നും ആന്തരികമായി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നേക്കാമെന്ന് ഗില്‍ക്രിസ്റ്റ് പറഞ്ഞു. ടീമിലെ പരിചയസമ്പന്നരായ കളിക്കാര്‍ എങ്ങനെ തിരിച്ചുവരുമെന്ന കാര്യത്തിലും ഗില്‍ക്രിസ്റ്റ് ആശങ്ക പ്രകടിപ്പിച്ചു. ന്യൂസിലന്‍ഡിനെതിരായ പരമ്പര തോല്‍വി ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിന്റെ അന്തരീക്ഷത്തെ മോശമായി ബാധിക്കുമെന്ന് ഗില്‍ക്രിസ്റ്റ് ഉറപ്പിച്ചു പറയുന്നു.

‘ഇത് (ഇന്ത്യന്‍ കളിക്കാര്‍ക്കും ഇന്ത്യന്‍ ടീമിനും ആന്തരികമായി) ഒരു സ്വാധീനം ചെലുത്തും. അവര്‍ സ്വയം കഠിനമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടിവരും,” ഗില്‍ക്രിസ്റ്റ് ഫോക്സ്സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

‘ഈ തോല്‍വിയും അത് ഒരു ക്ലീന്‍ സ്വീപ്പായിരുന്നു എന്ന വസ്തുതയും ഞെട്ടിക്കുന്നു. അവര്‍ക്ക് എപ്പോഴാണ് ഇങ്ങനെ മുമ്പ് സംഭവിച്ചതെന്ന് എനിക്ക് ഓര്‍മ്മയില്ല. ഇത് അവര്‍ക്കുളളില്‍ തന്നെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്ന് ഞാന്‍ കരുതുന്നു. ക്രിക്കറ്റ് വികാരമായി മാറിയ രാജ്യത്ത് തിരിച്ചുവരവ് എന്നത് കളിക്കാരുടെയെല്ലാം ചുമലില്‍ വലിയ ഭാരമായിരിക്കും’ ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

പരമ്പര ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നരായ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രത്യേകിച്ച് ദുഷ്‌കരമായിരുന്നു. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും മുഴുവന്‍ പരമ്പരയിലും യഥാക്രമം 91 ഉം 93 ഉം റണ്‍സ് മാത്രമാണ് നേടിയത്. സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഒമ്പത് വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. രവീന്ദ്ര ജഡേജയുടെ കണക്കുകള്‍ അവസാന ടെസ്റ്റിലെ മികച്ച പ്രകടനം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്.

‘അവിടെ പ്രായമായ കുറച്ച് കളിക്കാരുണ്ട്, അവര്‍ സ്വയം ഒരുപക്ഷേ സംശയിച്ചു തുടങ്ങിയേക്കാം. ആ ഇന്ത്യന്‍ ടീമില്‍ ഉയര്‍ന്ന ക്ലാസ് ക്രിക്കറ്റ് താരങ്ങളുണ്ട്. ഈ വെല്ലുവിളിയില്‍ നിന്ന് അവര്‍ എങ്ങനെ തിരിച്ചുവരുമെന്ന് കാണാന്‍ കൗതുകകരമായിരിക്കും,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

അതേസമയം, നാല് മുതിര്‍ന്ന കളിക്കാരുടെയും ടെസ്റ്റ് ഭാവി അപകടത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.

‘ഇംഗ്ലണ്ടിലെ ഡബ്ല്യുടിസി ഫൈനലിന് ഇന്ത്യ യോഗ്യത നേടിയില്ലെങ്കില്‍, നാല് സൂപ്പര്‍ സീനിയര്‍മാരും തുടര്‍ന്നുള്ള അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കായി യുകെയിലേക്കുള്ള ആ ഫ്‌ലൈറ്റില്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. എന്തായാലും, നാലുപേരും അവരുടെ അവസാന ടെസ്റ്റ് ഒരുമിച്ച് സ്വന്തം നാട്ടില്‍ കളിച്ച കഴിഞ്ഞിരിക്കാം,’ ഒരു മുതിര്‍ന്ന ബിസിസിഐ ഉറവിടം പേര് വെളിപ്പെടുത്താതെ പിടിഐയോട് പറഞ്ഞു.

Article Summary

Adam Gilchrist believes India's 3-0 Test series loss to New Zealand will put pressure on them to perform in the upcoming Border-Gavaskar Trophy in Australia. He thinks the defeat raises questions about the team's ability to bounce back, especially for senior players like Rohit Sharma and Virat Kohli who had a poor series. Gilchrist anticipates this could lead to internal scrutiny and heightened expectations from fans. There's even speculation that this series may impact the future of some senior players in the Test team.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in