മലയാളി താരം രാജസ്ഥാന്‍ റോയല്‍സ് വിട്ടു, തേടിയെത്തിയത് തകര്‍പ്പന്‍ ചുമതല

പോണ്ടിച്ചേരി ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കപ്പെട്ട മുന്‍ കേരള രഞ്ജി ടീം നായകന്‍ റൈഫി വിന്‍സെന്റ്. ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ പരീശീലക ചുമതല വഹിച്ചുകൊണ്ടിരിക്കെയാണ് റൈഫി വിന്‍സെന്റിനെ തേടി പുതിയ ചുമതലയെത്തിയിരിക്കുന്നത്.

പുതിയ ചുമത റൈഫിയെ സംബന്ധിച്ച് പൂര്‍ണ്ണ കോച്ചായി മാറുളള നീക്കത്തില്‍ നിര്‍ണ്ണായകമാണ്. പോണ്ടിച്ചേരിയ്ക്കായി കോച്ചിംഗില്‍ തിളങ്ങാനായാല്‍ മികച്ച കോച്ചിംഗ് കരിയര്‍ തന്നൈ റൈഫിയ്ക്ക് ഉണ്ടാക്കാനാകും.

രാജസ്ഥാന്‍ റോയല്‍സ് അക്കാദമിയില്‍ അസിസ്റ്റന്റ് കോച്ചായിരിക്കവെയാണ് പുതിയ ചുമതല റൈഫിയെ തേടിയെത്തിയിരിക്കുന്നത്. പോണ്ടിച്ചേരി ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തുന്നതില്‍ താന്‍ ഏറെ സന്തോഷവാണാണെന്നും ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പരീക്ഷണമാണിതെന്നും റൈഫി പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിനോടാണ് റൈഫിയുടെ പ്രതികറണം.

‘ഒരുപാട് ഡൊമസ്റ്റിക് മാച്ചുകളാണ് പോണ്ടിച്ചേരിയില്‍ നടക്കുന്നത്. ഒരു സീസണില്‍ തന്നെ ഒരു താരം എല്ലാ ഫോര്‍മാറ്റുകളിലുമായി ഏകദേശം നൂറിലധികം മത്സരങ്ങളാണ് കളിക്കുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പോണ്ടിച്ചേരി ടീമിന്റെ പ്രോഗ്രസ് നമുക്ക് കാണാന്‍ സാധിക്കും. കാരണം മുംബൈ, ബംഗാള്‍, തമിഴ്നാട് പോലുള്ള ടീമിനെ പോണ്ടിച്ചേരി തോല്‍പിച്ചിട്ടുണ്ട്,’ റൈഫി പറഞ്ഞു.

കേരള ടീമിന്റെ മുന്‍ നായകന്‍ വി.എ. ജഗദീഷാണ് പോണ്ടിച്ചേരി ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍. കഴിഞ്ഞ സീസണിലാണ് റൈഫി രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുന്നത്. നാഗ്പൂരിലെ ഹൈ പെര്‍ഫോമന്‍സ് ക്യാംമ്പിലേക്കായിരുന്നു റൈഫിയെത്തിയത്. കഴിഞ്ഞ സീസണിലെ പ്രീ സീസണ്‍ ക്യാമ്പിലും റൈഫി രാജസ്ഥാന്‍ ടീമിനൊപ്പമുണ്ടായിരുന്നു.

 

You Might Also Like