മഴ കളിക്കുമോ നോർത്ത് സൗണ്ടിൽ? ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തിന് ഭീഷണി

Image 3
CricketTeam IndiaWorldcup

നോർത്ത് സൗണ്ടിലെ സർ വിവിയൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ എട്ട് മത്സരത്തിൽ മഴ വില്ലനായേക്കുമെന് റിപോർട്ടുകൾ.. അക്യുവെതർ റിപ്പോർട്ട് പ്രകാരം, രാവിലെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്, പ്രാദേശിക സമയം രാവിലെ 10 നും 11:30 നും ഇടയിൽ (IST 7:30 PM മുതൽ 9 PM വരെ) ഇത് എപ്പോൾ വേണമെങ്കിലും വരാം. ഉച്ചതിരിഞ്ഞും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത പറയുന്നുണ്ട് വിദഗ്ധർ.

ഇന്ത്യ vs ബംഗ്ലാദേശ് മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും?

ICC പുരുഷ ടി20 ലോകകപ്പ് 2024-ന്റെ സൂപ്പർ എട്ട് റൗണ്ടിന് റിസർവ് ദിവസം ഇല്ലാത്തതിനാൽ, ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. മത്സരം മഴ മൂലം ഉപേക്ഷിച്ചാൽ, സെമിഫൈനലിലേക്കുള്ള മത്സരം കൂടുതൽ കടുപ്പമേറിയതാകും. അവസാന സൂപ്പർ എട്ട് മച്ചിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുമ്പോൾ, ബംഗ്ലാദേശ് അവരുടെ അവസാന സൂപ്പർ എട്ട് മത്സരത്തിൽ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും, അത് നിർബന്ധമായും ജയിച്ചാൽ മാത്രമേ ബംഗ്ലാദേശിന് എന്തെങ്കിലും സാധ്യതയുള്ളൂ..

ഇന്ത്യ vs ബംഗ്ലാദേശ് സാധ്യത ഇലവൻ

ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്/മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിംഗ്, ജസ്പ്രീത് ബുംറ

ബംഗ്ലാദേശ്: തൻസിദ് ഹസൻ, ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), നജ്മുൽ ഹൊസൈൻ ഷാന്റോ (ക്യാപ്റ്റൻ), തൗഹിദ് ഹൃദോയ്, ഷാക്കിബ് അൽ ഹസൻ, മഹ്മുദുള്ള, മെഹ്‌ദി ഹസൻ, റിഷാദ് ഹൊസൈൻ, ടാസ്‌കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്തഫിസുർ റഹ്മാൻ