എന്റെ ഗെയിമിനെ ഞാന്‍ ചതിച്ചിട്ടില്ല, തെവാഡിയ എന്ന ‘സൈക്കോ’

Image 3
CricketIPL

(രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാഡിയയെ കുറിച്ച് സ്‌പോട്‌സ് പാരടൈസോ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ അസഫ് നദീം എഴുതിയ ചെറുകുറിപ്പ്)

42 പന്തില്‍ 85 റണ്‍സ് നേടി സാംസണ്‍ പുറത്താവുമ്പോള്‍ എന്താവും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേ ഇയാളുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാവുക, സാംസണ്‍ പൊരുതിവീഴുമ്പോള്‍ താനിവിടെ ടൈമിംഗ് കിട്ടാത്തെ ഇടറുന്നു.. ആദ്യ 18 പന്തില്‍ വെറും 9 റണ്‍സ്. ഫരീദാബാദില്‍ നിന്നും രാജസ്ഥാന്‍ റോയല്‍സ് വരെ എത്തി നില്‍ക്കുന്ന തന്റെ ജീവിതം ഒരു നിമിഷം അയാളുടെ മുന്നിലൂടെ കടന്നുപോയിക്കാണണം.

രാജസ്ഥാന്‍ ആരാധകര്‍, ഞാനടക്കമുള്ള ക്രിക്കെറ്റ് ഫാന്‍സ് എന്തിന് കമന്റെറ്റര്‍മാര്‍ വരെ പരിഹസിക്കുന്നു.. കളി കഴിഞ്ഞാലുടന്‍ വിരമിച്ചേക്കണം എന്ന് വരെ ട്വീറ്റ് വരുന്നു, ഇവിടെ താന്‍ പരാജയപ്പെട്ടാല്‍ ഒരുപക്ഷെ തന്റെ കരിയര്‍ തന്നെ തീര്‍ന്നേക്കാം അല്ലെങ്കില്‍ ഇനിയൊരു ചാന്‍സ്‌ന് വേണ്ടി കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നേക്കാം. രണ്ടു മികച്ച ഫസ്റ്റ് ബോളര്‍മാരെയാണ് നേരിടേണ്ടത് പക്ഷെ തന്റെ മുന്നില്‍ വേറെ വഴിയില്ല .. മൂന്നാം ഓവര്‍ എറിയാന്‍ എത്തിയ കൊട്രലിന്റെ ആദ്യ നാല് പന്തും നിലം തൊടാതെ പറന്നു.

THIS GAME IS ON-

ഡഗ് ഔട്ടില്‍ സാംസണ്‍ ചാടിയെണീറ്റു. അഞ്ചാം പന്ത് ഡോട്ട് ബോള്‍, ആറാം പന്തും പറക്കുന്നത് നോക്കി നില്‍ക്കാനല്ലാതെ കൊട്രേലിനു ഒന്നും ചെയ്യാനില്ലായിരുന്നു.

‘ 30 RUNS- Never write anyone off never.. this is Dream11 IPL ‘ കമന്ററി തെറ്റു തിരുത്തി..

അഗര്‍വാളിന് ക്യാച്ച് നല്‍കി ശാന്തനായി മടങ്ങുമ്പോള്‍ കൈവിട്ട കളി തിരിച്ചുപിടിച്ച ആത്മവിശ്വാസമായിരുന്നില്ല ആ മുഖത്ത്, മറിച്ച് തന്റെ ഗെയിമിനെ താന്‍ ചതിച്ചിട്ടില്ലെന്ന അഭിമാനമായിരുന്നു. നിമിഷങ്ങള്‍ക്ക് മുമ്പ് വിരമിക്കണമെന്ന് പറഞ്ഞവര്‍ക്ക് മുമ്പില്‍ ഹീറോ ആയൊരു തിരിച്ചുവരവ് !

Confidence Level : Rahul Tewatia

രാജസ്ഥാന്‍ റോയല്‍സ്-കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക ന്യൂസ് എഡിറ്ററുമായ കമാല്‍ വരദൂര്‍ വിലയിരുത്തുന്നു