പ്രതിസന്ധികള്‍ അതിജീവിച്ച് അവന്‍ ടീം ഇന്ത്യയിലേക്ക് വരുന്നു, ഇംഗ്ലണ്ടിലേക്ക് പറക്കും

Image 3
CricketTeam India

ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍ ആരോഗ്യം വീണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍. അപ്പെന്‍ഡിസൈറ്റിസിനെ തുടര്‍ന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രാഹുല്‍ ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോള്‍ വിശ്രമത്തിലുള്ള രാഹുല്‍ യാത്രയ്ക്ക് മുമ്പ് പൂര്‍ണ ആരോഗ്യവാനാകുമെന്നാണ് അറിയുന്നത്. ജൂണ്‍ രണ്ടിനാണ് ഐസിസി ലോക ടെസ്റ്റ് ചാംപന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ടീം പ്രഖ്യാപിച്ചപ്പോള്‍ രാഹുല്‍ ടീമില്‍ ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമെ ടീമിനൊപ്പം യാത്ര ചെയ്യൂവെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. നിലവില്‍ ക്വാറന്റീലാണ് താരങ്ങള്‍.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിന്റെ ക്യാപറ്റനായിരുന്നു രാഹുല്‍. എന്നാല്‍ അടിവയറ്റിലുണ്ടായ വേദനയെ തുടര്‍ന്ന് താരത്തെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ താരത്തിന് അപ്പെന്‍ഡിസൈറ്റിസാണെന്ന് തെളിയുകയായിരുന്നു. പിന്നാലെ ശസ്ത്രക്രിയയെ തുടര്‍ന്ന് താരത്തിന് ആരോഗ്യം വീണ്ടെടുക്കാനായത്.

ജൂണ്‍ 18നാണ് ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. പിന്നാലെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്ക് ഒരു മാസത്തെ ഇടവേളയുണ്ട്. രാഹുലിന്റെ പരിക്ക് പൂര്‍ണമായും ഭേദമാവാന്‍ ഈ സമയം ധാരാളമാണ്. അതുകൊണ്ടുതന്നെ താരത്തെ ടീമിനൊപ്പം ഉള്‍പ്പെടുത്തുമെന്നാണ് ബിസിസിയുമായി അടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.