ലങ്കന്‍ പര്യടനം, വന്‍ പ്രഖ്യാപനവുമായി ഗാംഗുലി, ആവേശ വാര്‍ത്ത

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തില്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനാകുമെന്ന് ഉറപ്പിച്ചു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായിരുന്ന ദ്രാവിഡ്. ഇന്ത്യയുടെ അണ്ടര്‍-19, എ ടീമുകളുടെ നിരീക്ഷണ ചുമതലയും ദ്രാവിഡിനുണ്ട്.

ദ്രാവിഡ് പരിശീലകനാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിരുന്നില്ല.

2014-ല്‍ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ദ്രാവിഡ് ബാറ്റിങ് കണ്‍സള്‍റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ എ ടീം, അണ്ടര്‍-19 ടീം പരിശീലകനുമായിരുന്നു ദ്രാവിഡ്.

ലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ യുവനിര മുംബൈയില്‍ 14 ദിവസത്തെ ക്വാറന്റെയ്‌നിലാണ്. അതിനുശേഷം ലങ്കയിലേക്ക് വിമാനം കയറും. ജൂലൈയിലാണ് ഇന്ത്യയും ലങ്കയും തമ്മിലുള്ള ഏകദിന, ട്വന്റി-20 പരമ്പര ആരംഭിക്കുക. നിരവധി പുതുമുഖ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമിനെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ഇന്ത്യന്‍ സീനിയര്‍ ടീം ഇംഗ്ലണ്ട് പര്യടനത്തില്‍ ആയതിനാലാണ് യുവനിര ലങ്കയെ നേരിടുന്നത്.

 

You Might Also Like