എന്റെ റെക്കോര്‍ഡുകളൊന്നും ആരും ഓര്‍ക്കണമെന്നില്ല, എന്നാല്‍ ഒരുകാര്യം തലമുറകള്‍ ഓര്‍ക്കും, വൈറലായി ദ്രാവിഡിന്റെ വാക്കുകള്‍

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വാധീനിച്ച കളിക്കാരുടെ പട്ടികയെടുത്താന്‍ ആദ്യ അഞ്ചില്‍ വരുന്ന പേരുകളിലൊന്ന് രാഹുല്‍ ദ്രാവിഡിന്റേതാകും. കളിച്ചിരുന്ന കാലത്തും പരിശീലകനെന്ന നിലയിലുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ താരമാണ് ദ്രാവിഡ്. ഇതിഹാസമാണെങ്കിലും കളിക്കളത്തിന് പുറത്ത് വിനയത്തിന്റെ വന്‍മതില്‍ തീര്‍ക്കുന്ന താംര കൂടിയാണ് ദ്രാവിഡ്.

ഇപ്പോഴിതാ സച്ചിനെ കുറിച്ച് ദ്രാവിഡ് പറഞ്ഞ ചില വാക്കുകള്‍ വെറൈറലായി മാറിയിരിക്കുകയാണ്. തന്റെ റെക്കോഡുകള്‍ വരും കാലത്ത് ആരും ഓള്‍ക്കില്ലെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം കളിച്ചത്് ആരും മറക്കില്ലെന്നുമാണ് ദ്രാവിഡ് പറയുന്നത്.

‘ഞാന്‍ കരിയറില്‍ ടെസ്റ്റ് ക്രിക്കറ്റിലും ഒപ്പം ഏകദിന ഫോര്‍മാറ്റിലും 10000ലേറെ അന്താരാഷ്ട്ര റണ്‍സ് നേടിയിട്ടുണ്ട്. ഒരു പക്ഷേ എന്റെ ചെറുമക്കള്‍ പോലും ഞാന്‍ അടിച്ചെടുത്ത ഈ പതിനായിരം റണ്‍സിന്റെ ചരിത്രവും ഒപ്പം ഞാന്‍ സ്വന്തം പേരില്‍ കുറിച്ചിട്ട ഈ റെക്കോര്‍ഡുകളും ഓര്‍ക്കണമെന്നില്ല.’

‘പക്ഷേ ഞാന്‍ സച്ചിന്‍ എന്ന ഇതിഹാസ താരത്തിനൊപ്പം ബാറ്റ് ചെയ്തതും ഒപ്പം സച്ചിന്റെ ടീമിനൊപ്പം കളിച്ചതായും അവര്‍ ഓര്‍ക്കപ്പെടും. ഏത് കാലത്തിലെ ജനറേഷനായാലും അവര്‍ സച്ചിനെന്ന ക്രിക്കറ്ററെ മറക്കില്ല’ ദ്രാവിഡ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ സുനില്‍ ഗവാസ്‌ക്കര്‍, സച്ചിന്‍ എന്നിവര്‍ക്ക് ശേഷം ആദ്യമായി പതിനായിരം റണ്‍സ് അടിച്ചെടുത്ത താരമാണ് ദ്രാവിഡ്. 164 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 13288 റണ്‍സും 344 ഏകദിനങ്ങളില്‍ നിന്നായി 10889 റണ്‍സും ദ്രാവിഡ് നേടിയിട്ടുണ്ട്.